ശബരിമല ശ്രീധർമ്മ ശാസ്താക്ഷേത്രത്തിൻറെ ബലിക്കൽ പുരയുടെ സീലിംഗിൽ അഷ്ടദിക്ക് പാലകരുടെയും,ബ്രഹ്മാവിന്റെയും,രൂപങ്ങളും ശ്രീകോവിലിന്റെ മുൻഭാഗത്ത് മണ്ഡപത്തിന്റെ സ്ഥാനത്ത് സീലിംഗിൽ നവഗ്രഹങ്ങളുടെ രൂപങ്ങളും നിർമ്മിക്കുന്നു.പൂർണ്ണമായും നിലമ്പൂർ തേക്കിലാണ് ശില്പങ്ങൾ നിർമ്മിക്കുന്നത്. വിജയകുമാർ എന്ന ഒരു ഭക്തന്റെ വഴിപാടായാണ് ശില്പങ്ങൾ സമർപ്പിക്കുന്നത്.ദാരുശിൽപ്പി എളവള്ളി നന്ദനാണ്‌ നിർമ്മാണ ചുമതല. നാലുമാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.
ശിൽപ്പത്തിനുള്ള തടി തന്ത്രി കണ്ഠരര് മഹേശ്വര് മോഹനര് ശ്രീകോവിലിൽ പൂജിച്ച് ശിൽപ്പിക്ക് കൈമാറി.എളവള്ളിയിലെ ശില്പിയുടെ പണിപ്പുരയിലാണ് നിർമ്മാണം നടക്കുന്നത്. ശബരിമല ക്ഷേത്ര ശ്രീകോവിലിന്റെ സ്വർണ്ണ വാതിലിന്റെ നിർമ്മാണ ചുമതലയും നന്ദനാണ് നിർവ്വഹിച്ചത്.ഗുരുവായൂർ ക്ഷേത്രം,മൂകാംബിക ക്ഷേത്രം,കൊൽക്കത്ത ഗുരുവായൂരപ്പൻ ക്ഷേത്രം,ബാംഗ്ലൂർ ജലഹള്ളി അയ്യപ്പക്ഷേത്രം തുടങ്ങി കേരളത്തിനകത്തും പുറത്തും നിരവധി ദാരുശിൽപ്പങ്ങൾ നിർമ്മിച്ചിട്ടുള്ള നന്ദൻ അന്തരിച്ച പ്രശസ്ത ദാരുശിൽപ്പി എളവള്ളി നാരായണനാചാരിയുടെ മകനാണ്. 2012 ൽ ദാരുശിൽപ്പ കലകൾക്ക് കേന്ദ്ര സർക്കാരിൻറെ സീനിയർ ഫെല്ലോഷിപ്പ് ലഭിച്ചിട്ടുള്ള നന്ദൻ നിലവിൽ 2000 വർഷം പഴക്കം കണക്കാക്കുന്നതും പെരുന്തച്ചൻ നിർമ്മിച്ചതെന്നു പറയപ്പെടുന്ന ഹരികന്യക ഭഗവതീ ക്ഷേത്രത്തിന്റെ നവീകരണ പ്രവർത്തനത്തിലാണ്.

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here