ഷാര്‍ജ: ഗള്‍ഫില്‍ വീണ്ടും മലയാളി വ്യവസായിയുടെ ആത്മഹത്യ. സ്പേസ് സൊലൂഷന്‍സ് ഇന്‍റര്‍നാഷണല്‍ ഗ്രൂപ്പ് ഡയറക്ടര്‍ അജിത് തയ്യിലാണ് ഷാര്‍ജ ടവറില്‍നിന്നു ചാടി തിങ്കളാഴ്ച ജീവനൊടുക്കിയത്. അജിത്തിന്‍റെ മരണം ആത്മഹത്യയാണെന്ന് ഷാര്‍ജ പോലീസ് സ്ഥിരീകരിച്ചു.

തിങ്കളാഴ്ച പുലര്‍ച്ചെ ഷാര്‍ജയിലേക്കു വാഹനമോടിച്ച്‌ എത്തിയ അജിത് പിന്നീട് കെട്ടിടത്തില്‍നിന്നു ചാടുകയായിരുന്നു. ഉടന്‍തന്നെ അല്‍ ഖാസിമി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. മൃതദേഹം ഫോറന്‍സിക് മോര്‍ച്ചറിയിലേക്കു മാറ്റിയെന്നും അന്വേഷണം തുടങ്ങിയതായും പോലീസ് അറിയിച്ചു. കേരള പ്രീമിയര്‍ ലീഗ് (കെപിഎല്‍-ദുബായ്) ക്രിക്കറ്റ് ടൂര്‍ണമെന്‍റ് ഡയറക്ടര്‍ കൂടിയായിരുന്നു ദുബായിയില്‍ താമസക്കാരനായ അജിത്. കഴിഞ്ഞ 30 വര്‍ഷമായി യുഎഇയിലുള്ള അജിത് ദുബായില്‍ ഒട്ടേറെ ബിസിനസ് സംരംഭങ്ങളുടെ ഉടമയാണ്. ഗോഡൗണ്‍, ലോജിസ്റ്റിക്ക്, വര്‍ക്ക്ഷോപ്പ്, കോള്‍ഡ് സ്റ്റോറേജ് സൗകര്യം തുടങ്ങിയ വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കുന്ന സ്പെയ്സ് മാക്സ് എന്ന കമ്പനി നടത്തുകയായിരുന്നു. വിവിധ ഗള്‍ഫ് രാജ്യങ്ങളുമായി ബന്ധപ്പെട്ടായിരുന്നു പ്രവര്‍ത്തനം.

ഗള്‍ഫില്‍ ര​ണ്ടു മാ​സ​ത്തി​നി​ടെ ജീ​വ​നൊ​ടു​ക്കു​ന്ന ര​ണ്ടാ​മ​ത്തെ മ​ല​യാ​ളി വ്യ​വ​സാ​യി​യാ​ണ് അ​ജി​ത്. ഏ​പ്രി​ലി​ല്‍ മ​ല​യാ​ളി വ്യ​വ​സാ​യി​യാ​യ ജോ​യ് അ​റ​യ്ക്ക​ല്‍ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി ജീ​വ​നൊ​ടു​ക്കി​യി​രു​ന്നു. ര​ണ്ടു കു​ട്ടി​ക​ള്‍​ക്കും ഭാ​ര്യ​യ്ക്കു​മൊ​പ്പ​മാ​ണ് ക​ണ്ണൂ​ര്‍ സ്വ​ദേ​ശി​യാ​യ അ​ജി​ത് താ​മ​സി​ച്ചി​രു​ന്ന​ത്. അ​ജി​ത് വീ​ട്ടി​ല്‍​നി​ന്നു പോ​യ​ത് കു​ടും​ബാം​ഗ​ങ്ങ​ള്‍ അ​റി​ഞ്ഞി​രു​ന്നി​ല്ലെ​ന്ന് സു​ഹൃ​ത്താ​യ അ​ഡ്വ. ടി.​കെ. ഹാ​ഷി​ക് പ​റ​ഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here