ഗുരുവായൂർ: കോൺഗ്രസ്സ് അംഗങ്ങളുടെ പ്രതിക്ഷേധം കടുത്തപ്പോൾ മാത്രം വീരമൃത്യൂ വരിച്ച പട്ടാളക്കാർക്ക് ആദരം.
നഗരസഭ കൗൺസിൽ ആരംഭിച്ചപ്പോൾ ഈയിടെ അന്തരിച്ച എം.പി.വീരേന്ദ്രകുമാർ ഉൾപ്പെടെയുള്ള പ്രമുഖർക്ക് ആദരജ്ഞലി അർപ്പിച്ചപ്പോൾ, രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച ധീര ജവാന്മാർക്ക് ആദരാഞ്ജലി അർപ്പിക്കാൻ വിമുഖത കാണിച്ചപ്പോൾ മുൻ നഗരസഭ പ്രതിപക്ഷ നേതാവ് ആൻ്റോ തോമസ് ശക്തമായി നേരിട്ടപ്പോഴാണ് ഗുരുവായൂർ നഗരസഭ കൗൺസിൽ ആദരാഞ്ജലി നൽകാൻ തയ്യാറായത് .