പാലക്കാട്: ചരിത്ര പ്രാധാന്യമുറങ്ങുന്ന പാലക്കാട്ടു ഭഗവതിയുടെ കർക്കിടക മാസാചരണം കർക്കിടകം ഒന്നു മുതൽ ആരംഭിക്കുന്നു. പാലക്കാട്ടു ഭഗവതി ധർമ്മാനുഷ്ഠാനവേദിയുടെ ആഭിമുഖ്യത്തിൽ ആചാര്യന്മാരുടെ നേതൃതത്തിൽ വൈദികമായ, ശനൈശ്ചര അഗ്നിഹോത്രത്തോടെ മാസാചരണം ആരംഭിക്കുന്നു.

ADVERTISEMENT

ലോകം മുഴുവൻ വലിയൊരു ഭീതിയുടെ നിഴലിൽ നിൽക്കുമ്പോൾ, ഭൂമിയേയും പഞ്ചഭൂതങ്ങളെയും നവഗ്രഹങ്ങളെയും ബന്ധിപ്പിച്ചു കൊണ്ടു തികച്ചും പാരിസ്ഥിതമായി നടത്തുന്ന, ഭാരതത്തിൻ്റെ വേദ സംസ്കാരത്തിലുൾകൊണ്ടുള്ള ആരാധനാ ക്രമമാണ് ശനൈശ്വര അഗ്നിഹോത്രം. അതു കൊണ്ടു തന്നെ പ്രകൃതിയിലും, പഞ്ചഭൂതങ്ങളിലും, നവഗ്രഹങ്ങളിലും വിശ്വസിക്കുന്ന ഏതൊരു വ്യക്തിക്കും ഇത് അനുഷ്ഠിക്കാവുന്നതാണ്.

കോവിഡ് എന്ന മഹാമാരിയെ പ്രതിരോധിക്കാനും, മാനസികവും ശാരീരികവും ആത്മീയവുമായി വ്യക്തികളെ പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെ, ഏവർക്കും സ്വന്തം വീടുകളിൽ തന്നെ അനുഷ്ടിക്കാവുന്ന തരത്തിലാണ് ഈ ആരാധന രൂപപെടുത്തിയിരിക്കുന്നത്.
അതുകൊണ്ടു ക്ഷേത്രാരാധന നടത്താൻ കഴിയാത്ത ഭക്തജനങ്ങൾക്കിത് വലിയൊരാശ്വാസമായാണ് കർക്കിടക മാസാചരണത്തിൻ്റെ ഭാഗമായുള്ള ഈ ശനൈശ്ചര അഗ്നിഹോത്രത്തെ കാണേണ്ടത്.

ജ്യോതിഷത്തിൻ്റെ അടിസ്ഥാനത്തിൽ ആറു ഗ്രഹങ്ങളും, വ്യാഴത്തിൻ്റെ രാശി മാറ്റങ്ങളും സംഭവിക്കുന്ന ഈ വർഷം കാലസ്വരൂപനും ധർമ്മസംസ്ഥാപകനായ ശനൈശ്ചരനെ മുൻനിർത്തിയുള്ള ഈ ലഘു യജ്ഞം വ്യക്തി ശുചിത്വം അന്തരീക്ഷ ശുചിത്വം ശാരീരികമായ അകലം തുടങ്ങി കോവിഡ് പ്രോട്ടോകോൾ പാലിച്ചു തന്നെയാണ് നടത്തുന്നത്.

കർക്കിടമാസം 1 മുതൽ ആരംഭിക്കുന്ന ശനൈശ്ചര അഗ്നിഹോത്രത്തിൻ്റെ തുടർനിർദ്ദേശങ്ങൾ, ഗുരുപൂർണ്ണിമ ദിവസമായ ജൂലായ് 5 ന് ഞായറാഴ്ച്ച ഓൺലൈനായി അറിയിക്കുമെന്നും, കൂടുതൽ വിവരങ്ങൾക്കായി പാലക്കാട്ടു ഭഗവതി ധർമ്മാനുഷ്ഠാന വേദിക്കു വേണ്ടി ശ്രീ സിന്ധുകുമാർ നെ +91 9446878119 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്ന് സoഘാടക സമിതി അറിയിച്ചു. വെബ് സൈറ്റ്: http://palakkadbhagavathi.in, ഇമെയിൽ: palakkattubhagavathy@gmail.com.

COMMENT ON NEWS

Please enter your comment!
Please enter your name here