ഗുരുവായൂർ: പൂക്കോട് പ്രദേശത്തെ 34ാം വാർഡിൽ ഉൾപ്പെടുന്ന കോട്ടപ്പടി മെയിൻ റോഡിനോട് ചേർന്നു നിൽക്കുന്ന കെട്ടിടം തകർച്ച ഭീഷണിയിൽ. കെട്ടിടം ഏത് നിമിഷം തകർന്ന് വീഴുമെന്ന കാര്യം ചൂണ്ടിക്കാണിച്ച് വാർഡ് കൗൺസിലർ ബഷീർ പൂക്കോടും നാട്ടുകാരും പരാതി നൽകി.

ADVERTISEMENT

എന്നാൽ ഈ കെട്ടിടം കേസിൽ അകപ്പെട്ടതിനാൽ പൊളിക്കാൻ കഴിയില്ലെന്നാണ് സെക്രട്ടറി മറുപടി നൽകിയത്. നിരവധി പേരുടെ സഞ്ചാരപാതയും ബസ്സ് കാത്തിരിപ്പ് കേന്ദ്രത്തിനു അടുത്തുമാണ് ഈ സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ ദിവസം ഇതിന്റെ ഒരു ഭാഗം അടർന്ന് വീണിരുന്നു.

തൊട്ടടുത്തുള്ള വീട്ടുകാരും നാട്ടുകാരും ഭീതിയിലാണ് കഴിയുന്നത്.

COMMENT ON NEWS

Please enter your comment!
Please enter your name here