പത്തനംതിട്ട : പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ മുന്‍പില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയതിന് രഹ്നാ ഫാത്തിമയ്‌ക്കെതിരെ കേസ്സെടുത്തു. ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്താണ് കേസ് . ചെറിയ കുട്ടികളെകൊണ്ട് രഹ്നാഫാത്തിമ തന്റെ നഗ്ന ശരീരത്തിൽ ചിത്രം വരപ്പിക്കുന്ന വീഡിയോ ഒരു ഓണ്‍ലൈന്‍ മാദ്ധ്യമം വഴി പ്രചരിപ്പിച്ചു എന്നാണ് പരാതി. ഇതിന്റെ കൃത്യമായ തെളിവുകളും പരാതിക്കാരന്‍ പോലീസിനു കൈമാറിയിട്ടുണ്ട്.

അഭിഭാഷകനായ അരുണ്‍ പ്രകാശാണ് രഹ്നാ ഫാത്തിമയ്‌ക്കെതിരെ പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിൽ തിരുവല്ല പോലീസ് ആണ് രഹ്നാ ഫാത്തിമയ്ക്കെതിരെ കേസ്സെടുത്തത്.”കണ്ണിന് അസുഖം വന്ന് റസ്റ്റ് ചെയ്യുന്ന സമയത്ത് സ്വന്തം അമ്മയെ കൂള്‍ ആക്കാന്‍ മക്കള്‍ ശരീരത്തില്‍ ഒരു ഫീനിക്സ് പക്ഷിയെ വരച്ചു കൊടുക്കുന്നു” എന്നാണ് രെഹ്ന വീഡിയോയിൽ വ്യക്തമാക്കുന്നത്.

സ്വന്തം അമ്മയുടെ നഗ്‌നതയും ശരീരവും കണ്ടുവളര്‍ന്ന ഒരു കുട്ടിക്കും സ്ത്രീശരീരത്തെ അപമാനിക്കാനാവില്ല. അതുകൊണ്ടുതന്നെ സ്ത്രീ ശരീരത്തെ കുറിച്ചും ലൈംഗികതയെകുറിച്ചുമുള്ള തെറ്റായ ബോധത്തിനെതിരെയുള്ള വാക്‌സിനുകള്‍ വീടുകളില്‍ നിന്നുതന്നെയാണ് എടുത്തു തുടങ്ങേണ്ടതെന്നും രെഹ്ന വീഡിയോയിൽ പറയുന്നു

LEAVE A REPLY

Please enter your comment!
Please enter your name here