എറണാകുളം: എറണാകുളത്ത് വീണ്ടും സമ്പർക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചു. കാലടി ചൊവ്വര പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകയ്ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഫീൽഡ് സ്റ്റാഫാണ് കൊവിഡ് സ്ഥിരീകരിച്ച വ്യക്തി. ഇവരുടെ ഭർത്താവും കൊവിഡ് ബാധിച്ച് ചികിത്സയിലാണ്. പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മറ്റു ജീവനക്കാരോട് നിരീക്ഷണത്തിൽ പോകാൻ നിർദേശം നൽകിയിട്ടുണ്ട്. മലയാറ്റൂർ നീലീശ്വരം സ്വദേശിനിയായ ആരോഗ്യ പ്രവർത്തകയുടെ സമ്പർക്ക പട്ടിക തയ്യാറാക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here