“എം പീസ് എജ്യുകെയർ” ശ്രീകൃഷ്ണ ഹൈസ്കൂളിലെ വിദ്യാർത്ഥിക്ക് യൂത്ത് കോൺഗ്രസ്സ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റി ടി.വി. നൽകി.
ഗുരുവായൂർ: തൃശൂർ എം.പിയുടെ അതിജീവനം എം പീസ് എജ്യുകെയർ പദ്ധതിയുടെ ഭാഗമായി ഓൺലൈൻ പഠന സൗകര്യമില്ലാത്ത ഗുരുവായൂർ ശ്രീകൃഷ്ണ ഹൈസ്കൂളിലെ വിദ്യാർത്ഥിക്ക് യൂത്ത് കോൺഗ്രസ്സ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റി ടി.വി സമ്മാനമായി നൽകി. തൃശ്ശൂർ എം.പി ശ്രീ.ടി.എൻ പ്രതാപൻ വിദ്യാർത്ഥിയുടെ പിതാവിന് ടി.വി കൈമാറി. നിയോജകമണ്ഡലം പ്രസിഡന്റ് നിഖിൽ.ജി.കൃഷ്ണൻ അധ്യക്ഷനായി. ശ്രീകൃഷ്ണ ഹൈസ്കൂൾ പ്രധാന അധ്യാപിക ശ്രീമതി.ലത ടീച്ചർ, ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി.എ ഗോപപ്രതാപൻ, കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ബാലൻ വാറണാട്ട്, ബ്ലോക്ക് വൈസ് പ്രസിഡന്റ് അരവിന്ദൻ പല്ലത്ത്, കെ.പി.എ റഷീദ്, യൂത്ത് കോൺഗ്രസ്സ് ജില്ലാ ജന. സെക്രട്ടറി എച്ച്.എം നൗഫൽ, നിയോജകമണ്ഡലം ജന. സെക്രട്ടറിമാരായ റിഷി ലാസർ, കെ.ബി സുബീഷ്, പി.കെ ഷനാജ്, നിസാമുദ്ധീൻ, പി.ടി.എ പ്രതിനിധികളായി രാമൻ പല്ലത്ത്, ബിന്ദു നാരായണൻ എന്നിവർ സന്നിഹിതരായിരുന്നു.