കോട്ടയം: മണിമലയാറ്റില്‍ ചാടി ജീവനൊടുക്കാന്‍ ശ്രമിച്ച പെണ്‍കുട്ടികളെ രക്ഷപെടുത്തി. മുണ്ടക്കയം വെള്ളനാടി വള്ളക്കടവ് പാലത്തില്‍ നിന്നാണ് രണ്ടു പെണ്‍കുട്ടികള്‍ ആറ്റില്‍ ചാടിയത്.ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് സംഭവം. ഫോണില്‍ ഫോട്ടോയെടുത്തതിന് മാതാപിതാക്കള്‍ വഴക്കു പറഞ്ഞതില്‍ മനംനൊന്താണ് പെണ്‍കുട്ടികള്‍ ജീവനൊടുക്കാന്‍ ശ്രമിച്ചതെന്നാണ് പ്രാഥമിക വിവരം.

പാലത്തില്‍ നിന്ന് ചാടുന്നതിനു മുന്പ് ഇരുവരും വിഷം കഴിച്ചിരുന്നതായി പോലീസ് പറഞ്ഞു. കോരുത്തോട് മടുക്ക സ്വദേശിനികളായ കൗമാരക്കാരികളാണ് ആറ്റില്‍ ചാടിയത്. സംഭവം കണ്ട് സ്ഥലത്തെത്തിയ എസ്റ്റേറ്റിലെ ട്രാക്ടര്‍ ഡ്രൈവറായ ചെറുവള്ളിയില്‍ മുരളി കൈതത്തൊഴിലാളികളുടെയും പ്രദേശവാസികളുടെയും സഹായത്തോടെ കുട്ടികളെ രക്ഷപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് മുണ്ടക്കയം പോലീസെത്തി വിദ്യാര്‍ഥികളെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here