കടപ്പുറം: കടൽ ഭിത്തി പുനർ നിർമിക്കുക, സുരക്ഷിതത്വം ഉറപ്പ് വരുത്തുക, കടപ്പുറത്ത യു.ഡി.എഫ് – എൽ.ഡി.എഫ് കാലിച്ചാക്ക് രാഷ്ട്രീയം അവസാനിപ്പിക്കുക എന്നീ ആവിശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് എസ്.ഡി.പി.ഐ കടപ്പുറം പഞ്ചായത്ത് കമ്മിറ്റി കടപ്പുറം ഗ്രാമ പഞ്ചായത്ത് അധികാരികൾക്ക് കാലിച്ചാക്ക് സമർപ്പിക്കുന്ന പ്രതീകാത്മക സമരം നടത്തി.

ADVERTISEMENT

കടപ്പുറം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ കടൽവെള്ളം ഇരച്ചു കയറിയതിനെ തുടർന്ന് നിരവധി കുടുംബങ്ങൾ ദുരിതത്തിലാണ്. സ്ഥലം എം.എൽ.എയോ, എം പിയോ, പഞ്ചായത്ത് അധികൃതരോ സത്യസന്ധമായി പരിഹാരത്തിന് വേണ്ടി ശ്രമിക്കുന്നില്ലെന്ന് സമരക്കാർ ആരോപിച്ചു.

എസ്.ഡി.പി.ഐ ഗുരുവായൂർ മണ്ഡലം പ്രസിഡന്റ്, അക്ബർ എടക്കഴിയൂർ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി ഷാജഹാൻ കെ.എച്ച് മുഖ്യ പ്രഭാഷണം നടത്തി. എസ്.ഡി.പി.ഐ കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് ഹബീബ് റഹ്മാൻ, സെക്രട്ടറി , സക്കീർ ഹുസൈൻ എന്നിവർ സംസാരിച്ചു. അഴിമുഖം, കുമാരൻപടി, വട്ടേക്കാട് തുടങ്ങിയ മേഖലകളിൽ നിന്നും ആരംഭിച്ച സമര ജാഥക്ക് വൈസ് പ്രസിഡന്റ് കാലിദ്, ജോയിന്റ് സെക്രട്ടറി താഹ, ട്രഷർ ഷാഫി അടിതിരുത്തി, അയൂബ് തൊട്ടാപ്പ്, റഹീം തൊട്ടാപ്പ്, അൻവർ സാദിക്ക്, യാസീൻ ബ്ലാങ്ങാട്, ഇസ്മായിൽ മുനക്കക്കടവ്, ബുഷർ പുളിഞ്ചോട്, മുഹമ്മദ് റാഫി എന്നിവർ നേതൃത്വം നൽകി. തുടർന്ന് പഞ്ചായത്ത് സെക്രട്ടറി എസ്.ഡി.പി.ഐ ഭാരവാഹികൾ നിവേദനം സമർപ്പിച്ചു.

COMMENT ON NEWS

Please enter your comment!
Please enter your name here