ഗുരുവായൂർ: കേരള സംസ്ഥാന സാമൂഹ്യക്ഷേമ ബോർഡിലേക്ക് അഡ്വ.നിവേദിതയെ കേന്ദ്ര സർക്കാർ നോമിനിറ്റ് ചെയ്തു. ഗുരുവായൂരിലെ രാഷ്ട്രീയ സ്വയം സേവക് സംഘത്തിൻ്റെ ആദ്യകാല പ്രവർത്തകരായ നവനീതത്തിൽ ബാലകൃഷ്ണൻ , രാധ എന്നിവരുടെ മകളാണ് നിവേദിത .

അടിയന്തരാവസ്ഥ കാലത്ത് കൈ കുഞ്ഞായിരുന്ന നിവേദിത അമ്മയോടൊപ്പം ജയിൽവാസം അനുഷ്ടിച്ചിട്ടുണ്ട്. ശബരിമല പ്രക്ഷോഭ സമയത്ത് പിണറായി വിജയനെതിരെ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചതിലും ജയിലിലടക്കപ്പെട്ടിട്ടുണ്ട്.നിലവിൽ ബിജെപി മഹിളാ മോർച്ച സംസ്ഥാന അധ്യക്ഷയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here