ഗുരുവായൂർ: കോവിഡ് ഭീതിയിൽ നാട്ടിലെത്താൻജീവ-മരണ പോരാട്ടം നടത്തുന്ന പ്രവാസികളുടെ ദുരവസ്ഥ കാണാതെ -കേൾക്കാതെ –മിണ്ടാതെ മുന്നോട്ട് പോകൂന്ന അധികാരികളുടെ അവഗണനയ്ക്കെതിരെ പ്രവാസി കോൺഗ്രസ്സ് കമ്മിററിയുടെ നേതൃത്വത്തിൽ ഗുരുവായൂർ കിഴക്കെ നടയിൽ ഗാന്ധി സ്മൃതിയ്ക്ക് മുന്നിൽ കൈകൾ കൊണ്ടു് കണ്ണുകൾ മറച്ച്, കാതുകൾ മറച്ച്, വായയും മറച്ച് പ്രതീകാത്മക പ്രതിക്ഷേധ സമരം നടത്തി. പ്രവാസികൾ കുടുംബത്തോടൊപ്പം ഒത്തുച്ചേരുവാനും , പ്രവാസിലോകത്ത് അനുഭവിയ്ക്കുന്ന യാതനകളും, വേദനകളും മാറ്റി സുഗമമായി ആശങ്കകൾ അകറ്റി നാട്ടിലെത്തിയ്ക്കണമെന്നും ആവശ്യപ്പെട്ട് കൊണ്ടും നടത്തിയ പ്രതിക്ഷേധ സമരത്തിൽ പ്രവാസി കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് എസ്.കെ.സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് ബാലൻ വാറനാട്ട് ഉൽഘാടനം ചെയ്തു പ്രവാസി കോൺഗ്രസ്സ് നേതാക്കളായ സെക്രട്ടറി കെ.വിശ്വനാഥൻനായർ, വൈസ് പ്രസിഡണ്ട് അഷറഫ് കൊളാടി, രക്ഷാധികാരി അരവിന്ദൻ കോങ്ങാട്ടിൽ എന്നിവർ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here