ഗുരുവായൂര്‍ : ഗുരുവായൂര്‍ സ്വദേശി (46) അടക്കം ജില്ലയിൽ തിങ്കളാഴ്ച) 12 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ജൂണ്‍ 14ന് ദുബായിൽ നിന്ന് തിരിച്ചെത്തിയ 46 വയസുള്ള ഇയാള്‍ മുരിങ്ങൂരിലെ ക്വാറന്ടീന്‍ കേന്ദ്രത്തിലായിരുന്നു താമസിച്ചിരുന്നത് .സ്രവ പരിശോധന നടത്തി ഇന്നാണ് രോഗം സ്ഥിരീകരിച്ചത് . ജൂൺ 12 ന് കുവൈറ്റിൽ നിന്ന് തിരിച്ചെത്തിയ തുമ്പക്കോട് സ്വദേശി (37, പുരുഷൻ), വെളളിക്കുളങ്ങര സ്വദേശി (34, പുരുഷൻ), ദുബായിൽ നിന്ന് തിരിച്ചെത്തിയ ഇരിങ്ങാലക്കുട സ്വദേശി (23, പുരുഷൻ), ചെന്നൈയിൽ നിന്ന് വന്ന എടമുട്ടം സ്വദേശി (59, സ്ത്രീ), കുവൈറ്റിൽ നിന്ന് തിരിച്ചെത്തിയ പൊറത്തിശ്ശേരി സ്വദേശി (58, പുരുഷൻ), പശ്ചിമ ബംഗാളിൽ നിന്ന് വന്ന ചാലക്കുടി സ്വദേശികളായ (24, പുരുഷൻ), (38, പുരുഷൻ), 11 ന് കുവൈറ്റിൽ നിന്ന് തിരിച്ചെത്തിയ ചാലക്കുടി സ്വദേശിയായ 4 വയസ്സുളള പെൺകുട്ടി, 16 ന് കുവൈറ്റിൽ നിന്ന് തിരിച്ചെത്തിയ പൂമംഗലം സ്വദേശി (30, പുരുഷൻ), 13 ന് കുവൈറ്റിൽ നിന്ന് തിരിച്ചെത്തിയ ഇരിങ്ങാലക്കുട സ്വദേശി (35, പുരുഷൻ), മെയ് 29 ന് ദുബായിൽ നിന്നെത്തിയ ആമ്പല്ലൂർ സ്വദേശി (30, പുരുഷൻ) എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.

ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 288 ആയി. 4 പേർ രോഗമുക്തരായി. ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ച 113 പേരാണ് ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. തൃശൂർ സ്വദേശികളായ 6 പേർ മറ്റു ജില്ലകളിൽ രോഗം സ്ഥിരീകരിച്ച് ആശുപത്രികളിൽ കഴിയുന്നുണ്ട്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ വീടുകളിൽ 14475 പേരും ആശുപത്രികളിൽ 144 പേരും ഉൾപ്പെടെ ആകെ 14619 പേരാണ് നിരീക്ഷണത്തിലുളളത്. തിങ്കളാഴ്ച (ജൂൺ 22) നിരീക്ഷണത്തിന്റെ ഭാഗമായി 19 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 7 പേരെ ഡിസ്ചാർജ്ജ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here