തൃശ്ശൂർ: തൃശ്ശൂരിൽ ആരോഗ്യ പ്രവർത്തകയ്ക്ക് ഇന്നലെ കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കൃഷി മന്ത്രി വി.എസ്. സുനില്‍കുമാര്‍ നിരീക്ഷണത്തില്‍. വൈറസ് ബാധ സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തക പങ്കെടുത്ത യോഗത്തില്‍ മന്ത്രിയുൾപ്പെടെ സംബന്ധിച്ച സാഹചര്യത്തിലാണ് നടപടി. മുന്‍കരുതല്‍ എന്ന നിലയിലാണ് മന്ത്രി നിരീക്ഷണത്തില്‍ പ്രവേശിച്ചത്.
തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയില്‍ നിരീക്ഷണത്തിൽ കഴിയുമെന്ന് മന്ത്രി സ്ഥിരീകരിച്ചതായാണ് റിപ്പോർട്ടുകൾ. പേഴ്‌സണല്‍ സ്റ്റാഫിനോടും നിരീക്ഷണത്തിൽ പോവാൻ നിര്‍ദേശിച്ചിട്ടുണ്ട്. എന്നാൽ നിരീക്ഷണത്തിൽ കഴിയേണ്ട ദിവസങ്ങൾ ഉൾപ്പെടെ മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് തീരുമാനിക്കുന്ന പ്രകാരം മുന്നോട്ടുപോവുമെന്നുമെന്നാണ് അറിയിപ്പ്.

ഇക്കഴിഞ്ഞ 15 ന‌ാണ് കോവിഡ് സ്ഥിരീകരിച്ച തൃശൂരിലെ ആരോഗ്യപ്രവര്‍ത്തക ഉൾപ്പെടെ പങ്കെടുത്ത യോഗത്തതിൽ മന്ത്രിയും സംബന്ധിച്ചത്. സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ നൂറ് കവിഞ്ഞ മൂന്നാം ദിവസത്തിലാണ് തൃശ്ശൂരിൽ സമ്പർക്കത്തിലൂ‌‌‌ടെ രോഗം സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം സംസ്ഥാനത്ത് 133 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here