ഇന്ന് ( 1195 മിഥുന മാസം 7- തീയതി അതായത് 2020 ജൂൺ 21 ഞായറാഴ്ച) മകയിരം, തിരുവാതിര നക്ഷത്രങ്ങളിലായി 2020 ലെ ആദ്യത്തെ രാഹു ഗ്രസ്ത സൂര്യഗ്രഹണം നടക്കുകയാണ്. . കാലത്തു 10 മണി 14 മിനിറ്റിന് വായു കോണിൽ ഗ്രഹണ സ്പർശനവും ഉച്ചക്ക് 1 മണി 15 മിനിട്ടിന് ഈശാന് കോണിൽ ഗ്രഹണ മോചനവും സംഭവിക്കുന്നു. കേരളത്തിൽ 3 മണിക്കൂറോളം  നേരം ഗ്രഹണം കാണാനാകും.

ADVERTISEMENT

സൂര്യഗ്രഹണം കറുത്തവാവിനാണ് സംഭവിക്കുന്നത്. അപ്പോൾ സൂര്യനും ഭൂമിക്കും ഇടയിൽ ചന്ദ്രൻ വരുന്നു. ചന്ദ്രൻ ഒരു ദിവസം 13 ഡിഗ്രി 11 മിനിറ്റ് സഞ്ചരിക്കാറുണ്ട്. സൂര്യൻ ഒരു ദിവസം ഏതാണ്ട് 59.16 മിനിറ്റ് സഞ്ചരിക്കുന്നുണ്ട്. ചന്ദ്രന്റെ വേഗത സൂര്യന്റെ വേഗതയേക്കാൾ വളരെ കൂടുതലാണ്. ഭൂമിയിൽ നിന്ന് നോക്കുമ്പോൾ സൂര്യബിംബത്തെ ചന്ദ്രൻ മറയ്ക്കുന്നതായി തോന്നും. ഇതാണ് സൂര്യഗ്രഹണം.

സൂര്യനും ചന്ദ്രനും ഒരു നിശ്ചിത പാതയിലൂടെ സഞ്ചരിക്കുന്നതായി തോന്നാറില്ലേ. ഈ പാതയ്ക്ക് ക്രാന്തിവൃത്തം എന്ന് പറയും. സൂര്യന്റെ സഞ്ചാര പഥവും ചന്ദ്രന്റെ സഞ്ചാര പഥവും തമ്മിൽ 5   ഡിഗ്രി 1  മിനിറ്റ് ചരിവുണ്ട്. ഈ സഞ്ചാര പഥങ്ങൾ രണ്ടു സ്ഥലത്ത് ഖണ്ഡിക്കുന്നുണ്ട്. അവയാണ് രാഹു കേതുക്കൾ.

പുരാണത്തിൽ അമൃത് കൈക്കലാക്കാൻ വന്ന സിംഹികേയൻ എന്ന അസുരനെ മഹാവിഷ്ണു തന്റെ ചക്രായുധം കൊണ്ട് രണ്ടാക്കി മുറിച്ചു എന്നും അവരാണ് രാഹു കേതുക്കളായി തീർന്നതെന്നും ഐതിഹ്യം. സൂര്യ ചന്ദ്രന്മാരാണത്രെ ഈ അസുരനെ വിഷ്ണു ഭഗവാന് കാണിച്ചു കൊടുത്തത്. അതിനാൽ തന്റെ ദുരവസ്ഥയ്ക്ക് കാരണക്കാരായ സൂര്യചന്ദ്രന്മാരെ രാഹുകേതുക്കൾ വിഴുങ്ങി ദേഷ്യം തീർക്കുന്നതായാണു പുരാണ സങ്കൽപ്പം. 

 ഗ്രഹണ സമയം അന്തരീക്ഷത്തിൽ അൾട്രാ വയലറ്റ് രശ്മികളുടെ കൂടുതലായുള്ള പ്രവാഹം ആധുനിക ശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്.ഇപ്രാവശ്യത്തെ ഗ്രഹണം കൊണ്ട് ഗുണദോഷങ്ങൾ ആർക്കൊക്കെ സംഭവിക്കുന്നു എന്ന് നോക്കാം.

മേടക്കൂറ്:

(അശ്വതി, ഭരണി, കാർത്തിക 1/4)

ഇവർക്ക് ഗ്രഹണം 3-മത്തെ കൂറിലായതിനാൽ ഐശ്വര്യവും സമ്പൽ സമൃദ്ധിയും ഫലം.

ഇടവക്കൂറ്:

(കാർത്തിക 3/4, രോഹിണി, മകയിരം 3/4)

ഇവർക്ക് രണ്ടാം കൂറിലായതിനാൽ ധനനാശവും ഓർമ്മക്കുറവും വൃണരോഗവും ഫലം

മിഥുനക്കൂറ്:

(മകയിരം 1/2, തിരുവാതിര, പുണർതം 3/4)

ജനിച്ച കൂറിൽ ഗ്രഹണം വന്നതിനാൽ ഈ നക്ഷത്രക്കാർക്ക്‌ ദേഹപീഢയും രോഗഭീതിയും ദ്രവ്യനാശവും പരാജയവും ഫലം.

കർക്കിടകക്കൂറ്:

(പുണർതം 1/4, പൂയം, ആയില്യം)

ഇവർക്ക് ധനനാശം, അധിക ചിലവ്, പതനഭയം, അപവാദം കേൾക്കാൻ യോഗം എന്നിവ ഫലം.

ചിങ്ങക്കൂറ്:

(മകം, പൂരം, ഉത്രം 1/4)

ഇവർക്ക് ധനാഭിവൃദ്ധിയും ഉദ്ധിഷ്ടകാര്യ പ്രാപ്തിയും അധികാര ബലവും ഫലം.

കന്നിക്കൂറ്:

(ഉത്രം 3/4, അത്തം, ചിത്തിര 1/2)

ഇവർക്ക് സുഖവും സമാധാനവും ജീവിത ഫലം.

തുലാക്കൂറ്:

(ചിത്തിര 1/2, ചോതി, വിശാഖം 3/4)

ഇവർക്ക് മാനഹാനി ദാമ്പത്യ ദുഃഖം പിതൃനാശം എന്നിവ ഫലം.

വൃശ്ചികക്കൂറ്:

(വിശാഖം 1/4, അനിഴം, തൃക്കേട്ട)

മൃത്യുഭീതി, കലഹം, കേസ്, ചതിപറ്റൽ എന്നിവ ഫലം. ഇവർ പ്രത്യേകം ശ്രദ്ധിക്കണം.

ധനുക്കൂറ്:

(മൂലം, പൂരാടം, ഉത്രാടം 1/4)

ഇവർക്ക് ദാമ്പത്യ കലഹവും വേർപാടും ഗുഹ്യരോഗഭീതി ,ധനനഷ്ടം എന്നിവ ഫലം.

മകരക്കൂറ്:

(ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)

ഇവർക്ക് സൗഖ്യവും രോഗശാന്തിയും ശത്രുനാശവും ഫലം. 

കുംഭക്കൂറ്:

(അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

ഇവർക്ക് മനോദുഃഖം പുത്രനാശം, മാനിക രോഗമുള്ളവർക്ക് രോഗാവർധനയും ഫലം.   

മീനക്കൂറ്:

(പൂരുരുട്ടാതി 1/4, ഉത്തൃട്ടാതി, രേവതി)

ദേഹപീഡയും മാതാവിന് രോഗവും  വാഹന ആപത്തും ഫലം.

ദോഷാധിക്യമുള്ളവർ ദോഷശാന്തിക്കായി ചെമ്പു കൊണ്ട് നാഗപ്രതിമയുണ്ടാക്കി ദ്രവ്യത്തോട് കൂടി  സമർപ്പണം ചെയ്യുകയും ശാന്തിഹോമം, ജപം, പശുദാനം എന്നീ  പുണ്യകർമ്മങ്ങൾ ചെയ്ത് ദോഷ നിവൃത്തി വരുത്തുകയും ചെയ്യേണ്ടതാകുന്നു.

കടപ്പാട് : ഒ.കെ. പ്രമോദ് പണിക്കർ പെരിങ്ങോട് 

COMMENT ON NEWS

Please enter your comment!
Please enter your name here