കൊച്ചി: വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി 1490 പ്രവാസികള്‍ ഇന്ന് കൊച്ചിയിലെത്തും. ഗള്‍ഫ് മേഖലയില്‍ നിന്നുള്ള ഏഴ് രാജ്യാന്തര വിമാനങ്ങളാണ് നെടുമ്പാശേരി വിമാനത്താവളത്തില്‍ ഇന്നെത്തുന്നത്. ഷാര്‍ജയില്‍ നിന്നുള്ള പ്രവാസികളുമായി ഒരു എയര്‍ അറേബ്യ വിമാനം ഇന്ന് പുലര്‍ച്ചെ 4.30 ന് എത്തി.

ADVERTISEMENT

ജിദ്ദയില്‍ നിന്നുള്ള സൗദി എയര്‍ലൈന്‍സ് ഇന്ന് രാവിലെ 11.30 നും ഇന്‍ഡിഗോ വിമാനം രാത്രി 11.15 നും എത്തും. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഒന്‍പത് വിമാനങ്ങളിലായി 1610 പ്രവാസികളാണ് ഇന്നലെ നെടുമ്പാശേരിയില്‍ എത്തിയത്

COMMENT ON NEWS

Please enter your comment!
Please enter your name here