ഗുരുവായൂർ: ഭാരതപട്ടേരി എന്നറിയപ്പെടുന്ന കരുവാട്ടു പരമേശ്വരൻ ഭട്ടതിരിപ്പാട് 1931 ൽ പരമേശ്വരൻ ഭട്ടതിരിപ്പാടിന്റെയും ഉണിക്കാളി അന്തർജ്ജനത്തിന്റെയും മകനായി ജനിച്ചു. ബാല്യത്തിൽ തന്നെ അച്ഛനിൽ നിന്നും ഷോഡശ ക്രിയകളും ഋഗ്വേദവും പൂജാവിധികളും ഹൃദിസ്ഥമാക്കി .പിന്നീട് മലയാളം വിദ്വാൻ ശ്രീ : കെ.പി. നാരായണ പിഷാരടിയുടെ കീഴിൽ ഗുരുകുല സമ്പ്രദായത്തിൽ അടിസ്ഥാന വിദ്യാഭ്യാസം നേടി.
മഹാത്മാഗാന്ധിയുടെ ആദർശങ്ങളോടുള്ള ആഭിമുഖ്യം കൊണ്ട് ശ്രീ.ആചാര്യ വിനോബ ഭാവെയുടെ നേതൃത്ത്വത്തിലുള്ള അഖില ഭാരത സർവ്വ സേവാ സംഘം (സർവ്വോദയ) മെമ്പറായി പ്രവർത്തിച്ചു. 1964 ൽ ആന്ധ്രയിൽ വച്ച് നടന്ന അഖിലേന്ത്യാ സമ്മേളനത്തിൽ കേരളത്തിൽ നിന്നുള്ള 22 പ്രതിനിധികള്ളിൽ ഒരാളായി പങ്കെടുത്തു. കെ.കേളപ്പൻ, ഇക്കണ്ട വാര്യർ തുടങ്ങിയ വരായിരുന്നു മറ്റുള്ളവർ . ഈ സമ്മേളനത്തി ൽ വച്ച് അന്നത്തെ രാഷ്ട്രപതിയായിരുന്ന ഡോ. രാജേന്ദ്ര പ്രസാദിൽ നിന്നും പ്രശംസാ പത്രം ലഭിക്കുകയുണ്ടായി.
ശ്രീമതി. ബാലാമണി അമ്മ പ്രസിഡന്റായിരുന്ന വന്നേരി സർവ്വോദയ സംഘത്തിന്റെ സെക്രട്ടറി ആയി
20 വർഷത്തോളം പ്രവർത്തിച്ചു. ഇതിന്റെ നേതൃത്ത്വത്തിൽ വന്നേരിയിൽ ഒരു ഖാദി ഉത്പാദന കേന്ദ്രം തുടങ്ങുകയും അതിന്റെ സാരഥി ആവുകയും ചെയ്തു.
കഥാ പ്രസംഗം, ഹരികഥാകാലക്ഷേപം തുടങ്ങിയ കലാരൂപങ്ങൾ നിരവധി വേദികളിൽ അവതരിപ്പിച്ചിട്ടുണ്ട്. കേരള സംഗീത നാടക അക്കാദമി” ഹാസ്യ സാമ്രാട്ട് ” പുരസ്ക്കാരം നൽകി ആദരിച്ചു…
മാന്ത്രികവിദ്വാൻ പ്രൊഫ: വാഴകുന്നത്തിന്റെ ശിഷ്യനായി നിരവധി വേദികളിൽ ജാലവിദ്യ അവതരിപ്പിച്ചിട്ടുണ്ട്.
ഗുരുവായൂർ ക്ഷേത്രത്തിലെ ഉത്സവ ചടങ്ങായ പള്ളിക്കുറുപ്പുണർത്തൽ തുടർച്ചയായി 56 വർഷം അച്ഛനാണ് നടത്തിയിരുന്നത് 2002 നു ശേഷം ശാരീരിക വിഷമതകൾ കാരണം അനിയന്മാരെ ഏൽപ്പിച്ചു.
വായനയും യാത്രയും ആണ് അച്ഛന് ഇഷ്ടം
ഇന്ത്യയിലെ ഒട്ടുമിക്ക സ്ഥലങ്ങളും സന്ദർശിച്ചിട്ടുണ്ട്. ചിത്രകാരൻ ശിരീശൻ ഭട്ടതിരിപ്പാട് മകനാണ് .
Copyright © 2021 guruvayoorOnline.com. The GOL is not responsible for the content of external sites. Read about our approach to external linking.