ചെന്നൈ: പഴയകാല നടിയും തെന്നിന്ത്യൻ ചലച്ചിത്ര താരവുമായിരുന്ന ഉഷാ റാണി(62) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി ഇരുനൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചു.

അഹം, ഏകല്യവൻ, ഭാര്യ, തൊട്ടാവാടി, അങ്കതട്ട്, മഴയെത്തും മുൻപേ, പത്രം, പഞ്ചമി തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ. അന്തരിച്ച സംവിധായകൻ എൻ.ശങ്കരൻനായരുടെ ഭാര്യയാണ്. സംസ്കാര ചടങ്ങുകൾ ചെന്നൈയിലാണ് നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here