കൊൽക്കത്ത : ഓൺലൈനിലൂടെ മദ്യ വിൽപ്പനക്കൊരുങ്ങി ആമസോൺ. ഇതിനായി പശ്ചിമബംഗാളില്‍ ഓണ്‍ലൈന്‍ മദ്യവില്‍പ്പന നടത്താനുള്ള അനുമതി . വെസ്റ്റ് ബംഗാള്‍ സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷൻ നൽകിയെന്നാണ് റിപ്പോർട്ട്. ധാരണാപത്രത്തില്‍ ഒപ്പിടാനായി കമ്പനിയെ കോര്‍പ്പറേഷന്‍ ക്ഷണിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. അതോടൊപ്പം തന്നെ അലിബാബയുടെ പിന്തുണയില്‍ പ്രവര്‍ത്തിക്കുന്ന ബിഗ് ബാസ്ക്കറ്റ് ഓണ്‍ലൈന്‍ ഗ്രോസറി വിതരണ സ്ഥാപനത്തിനും ഓണ്‍ലൈന്‍ മദ്യവില്‍പ്പനയ്ക്കുള്ള അനുമതി ബംഗാള്‍ നല്‍കിയിട്ടുണ്ടെന്നാണ് വിവരം. എന്നാൽ ഇരു കമ്പനികളും ഈ വിഷയത്തിൽ നിലപാട് വ്യക്തമാക്കിയിട്ടില്ല.

പശ്ചിമ ബംഗാളില്‍ നേരത്തെ തന്നെ മദ്യം ഓണ്‍ലൈനായി വീട്ടിലെത്തിക്കുന്ന സംവിധാനം ആരംഭിച്ചിരുന്നു. ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനി സ്വിഗ്ഗിക്കാണ് ഇതിനുള്ള അനുമതി ലഭിച്ചത്. പശ്ചിമ ബംഗാളിലെ കൊല്‍ക്കത്ത, സിലിഗുരി എന്നിവിടങ്ങളിലാണ് സ്വിഗ്ഗിയുടെ സേവനം ആരംഭിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here