തിരുവനന്തപുരം: ഈ വര്‍ഷത്തെ ആദ്യ സൂര്യഗ്രഹണം ഇന്ന്. കേരളത്തില്‍ ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സൂര്യഗ്രഹണം ദൃശ്യമാകും. ഉത്തരേന്ത്യയില്‍ ഉള്‍പ്പെടെ 3 മണിക്കൂര്‍ നീളുന്ന വലയഗ്രഹണമാണെങ്കിലും കേരളത്തില്‍ ഇത് ഭാഗികമായിരിക്കും. നൂറ് വർഷത്തിനിടയിലെ ഏറ്റവും ആഴമേറിയ സൂര്യഗ്രഹണമാണ് ഇത്. സൂര്യനും ഭൂമിയ്ക്കുമിടയില്‍ ചന്ദ്രന്‍ വരുന്നതിന്റെ ഭാഗമായി ഭൂമിയുടെ ഉപരിതലത്തില്‍ ചന്ദ്രന്റെ നിഴല്‍ പതിക്കുമ്പോഴാണ് സൂര്യഗ്രഹണം അനുഭവപ്പെടുന്നത്.

ADVERTISEMENT

രാജ്യത്ത് ഗ്രഹണം 9.15 മുതൽ

രാവിലെ 9.15നാണ് ഗ്രഹണം ആരംഭിക്കുന്നത്. ഉച്ചയ്ക്ക് 12.10 പൂര്‍ണതയിലെത്തും. 3.03 ന് പൂര്‍ത്തിയാകും. ഇന്ത്യയില്‍ രാജസ്ഥാനിലാണ് ഗ്രഹണം തുടങ്ങുക. അത് ഏകദേശം രാവിലെ 10.12 നാണ്. 11.49ന് വലയം ദൃശ്യമാകും. മുപ്പത് സെക്കന്റ് മാത്രമാണ് വലയം ദൃശ്യമാകുക. 11.50 ന് അവസാനിക്കും. ഇന്ത്യയില്‍ രാജസ്ഥാന്‍, പഞ്ചാബ്, ഹരിയാന, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലെ ചില പ്രദേശങ്ങളില്‍ വലയ ഗ്രഹണം ദൃശ്യമാകും.

കേരളത്തിൽ

തിരുവനന്തപുരം ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ രാവിലെ 10.14 മുതല്‍ ഉച്ചക്കു 1.15 വരെയാണ് കാണാന്‍ കഴിയുക. 11.40ന് പരമാവധി ഭാഗം ദൃശ്യമാകും. ഈ ഗ്രഹണത്തിന് ചില സവിശേഷതകളുണ്ട്. മുത്തുമാലക്ക് സമാനമായി 30 സെക്കന്‍ഡുകള്‍ ഇത് ദൃശ്യമാകും. ആകാശത്തിന്റെ വടക്ക് കിഴക്ക് ഭാഗത്താണ് സൂര്യഗ്രഹണം ദൃശ്യമാകുക. പരമാവധി സൂര്യബിംബത്തിന്റെ 34.7 ശതമാനം മറക്കുന്ന ദൃശ്യമായിരിക്കും ലഭിക്കുക.

ഇന്നത്തെ സൂര്യഗ്രഹണത്തിന് വേറെയുമുണ്ട് സവിശേഷതകൾ. മായൻ കലണ്ടർ അനുസരിച്ച് 2020 ജൂൺ 21 ന് ലോകം അവസാനിക്കുമെന്നാണ് പ്രവചനം. എന്നാൽ ശാസ്ത്രീയമായ യാതൊരു അടിത്തറയും ഈ വാദത്തിനില്ല. സൂര്യഗ്രഹണത്തോടെ ലോകം ഇരുട്ടിലാകുമെന്നും ഇതോടെ ലോകം അവസാനിക്കുമെന്നുമാണ് മായൻ വിശ്വാസം. ഈ വർഷത്തിലെ ഏറ്റവും ദൈർഘ്യമേറിയ ദിവസവും ജൂൺ 21 ആണ്.

സൂര്യഗ്രഹണം നഗ്നനേത്രം കൊണ്ട് കാണരുത്. സോളർ ഫിൽറ്റർ ഘടിപ്പിച്ച കണ്ണടകൾ ഉപയോഗിച്ച് മാത്രമേ കാണാവൂ. ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിന്റെ ഫേസ്ബുക്ക് പേജിലൂടെ തത്സമയം ഗ്രഹണം കാണാം- https://www.facebook.com/ksstmuseum/

COMMENT ON NEWS

Please enter your comment!
Please enter your name here