ഗുരുവായൂർ: കേരള സർക്കാരിന്റെ പ്രവാസി വഞ്ചനക്കെതിരെ മുസ്‌ലിം യൂത്ത് ലീഗ് ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗുരുവായൂർ എക്സൈസ് ഓഫീസിലേക്ക് മാർച്ച്‌ നടത്തി. യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി നൗഷാദ് തെരുവത്ത് ഉദ്ഘാടനം ചെയ്തു. കോവിഡ് പ്രോട്ടോകോൾ പാലിച്ചു നടത്തിയ മാർച്ചിൽ മണ്ഡലം പ്രസിഡണ്ട് സുഹൈൽ തങ്ങൾ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി വി.പി മൻസൂറലി മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ കമ്മിറ്റി അംഗം വി.എം മനാഫ്, അലി അകലാട്, മണ്ഡലം ജനറൽ സെക്രട്ടറി നസീഫ് യൂസുഫ്, ഭാരവാഹികളായ എം.സി ഗഫൂർ, സുൾഫിക്കർ സി.എസ്, അബ്ദുൽ ഷുക്കൂർ, റിയാസ് തെക്കഞ്ചേരി, ടി.ആർ ഇബ്രാഹിം, നൗഷാദ് തെക്കൂട്ട്, ജിംഷാദ് കെ.എം, പി.കെ അലി, ഷജീർ പുന്ന, റംസീർ പുന്നയൂർക്കുളം എന്നിവർ സംസാരിച്ചു.

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here