ഗുരുവായൂർ: പത്രവിതരണത്തിൽ തന്റെ പിതാവിന്റെ പാത പിൻതുടർന്നു് കാൽ നൂറ്റാണ്ടോളം എത്തി. നിസ്തുലമായ ഈ സേവനം ഇന്നും തുടർന്ന് പോരുന്ന ഗുരുവായൂർ കൊളാടിപടി പരിസരത്ത് തിരുവെങ്കിടം വിൻസന്റ് വടക്കന്. വായനാദിനത്തിൽ കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ സ്നേഹാദരം നൽക്കിസമാദരിച്ചു പത്രവിതരണത്തിൽ തന്നിൽ അർപ്പിച്ച നിയോഗം നിറസന്തോഷത്തോടെ ജീവനോപാധിയെക്കാൾ സേവന താല്പര്യത്തോടെ, കൃത്യനിഷ്ഠയോടെ തുടർന്ന് പോരുന്നു. ശേഷം സമയം ഓട്ടോറിക്ഷ ഓടിച്ചും മുന്നോട്ട് പോകുന്നു. തിരുവെങ്കിടം വാർഡ് പ്രസിഡണ്ടു് കെ.കെ.ഉണ്ണികൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമാദരണ സദസ്സ് കൗൺസിലർ ശ്രീദേവി ബാലൻ ഉൽഘാടനം ചെയ്തു. ഉപഹാര വിതരണവും നിർവഹിച്ചു. മണ്ഡലം പ്രസിഡണ്ട് ബാലൻ വാറണാട്ട് പുസ്തകം നൽകി. കോൺഗ്രസ്സ് നേതാക്കളായ.വി.കെ.സുജിത്ത് പച്ചക്കറിതൈകളും, ഒ.പി.ജോൺസൺ മധുരവും ചടങ്ങിൽ വിൻസന്റിന് സമ്മാനിച്ചു.

ദിനാചരണത്തിന്റെ ഭാഗമായി കഥാകാരനെയും, കവിയെയും ആദരിച്ചു എഴുത്തുകാരനും, നോവലിസ്റ്റും, വാണിജ്യനികുതി വകുപ്പിൽ ഉദ്യോഗസ്ഥനുമായിരുന്ന ടി.ചന്ദ്രശേഖരനെയും സമാദരിച്ചു. സെയിൽ ടാക്സ് വിഭാഗത്തിൽ ജോലി ചെയ്ത് വരുന്ന കാലത്ത് തന്നെ വാളയാർ ചെക്ക് പോസ്റ്റിൽ ഉദ്യോഗസ്ഥനായി തനിക്ക് അനുഭവപ്പെട്ട വീക്ഷണങ്ങൾ കൃതിയാക്കി “വാളയാർവിസ്മയം ” എന്ന പുസ്തകം രചിച്ച് ശ്രദ്ധേയനായ എഴുത്തുക്കാരൻ കൂടിയാണ് ടി .ചന്ദ്രശേഖരൻ.

കവിയും, സാംസ്കാരിക പ്രവർത്തകനും, റിട്ട. ഗുരുവായൂർ ദേവസ്വം അസി.മാനേജരുമായ പി.ശ്രീനാരായണനെ (രാജു പട്ടത്തയിൽ) യും സ്നേഹാശംസകൾ നൽക്കിസമാദരിച്ചു. ആനുകാലികങ്ങളിൽ കവിതകളും, അക്ഷരക്കൂട്ടും എഴുതി തന്റെ പ്രതിഭാ പാടവംതെളിയിച്ചിട്ടുള്ള സജീവ സാമൂഹ്യ-സാംസ്ക്കാരിക പ്രവർത്തകൻ കൂടിയാണ് ഇദ്ദേഹം ഈയ്യിടെ കൊറൊണയുമായി ബന്ധപ്പെട്ട് പ്രാസം ഒപ്പിച്ച് രചിച്ച കവിത നവ മാദ്ധ്യമങ്ങളിൽ ഏറെ ശ്രദ്ധ പിടിച്ച്പററിയിരുന്നു. വിൻസന്റിനൊപ്പം ഇവരെ കൂടിയാണ് വായനാദിനാചരണത്തിൽ സമാദരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here