ഗുരുവായൂർ: സംസ്ഥാന സർക്കാരിൻ്റെ പ്രവാസികളോടുള്ള നീചമായ നിലപാടിനെതിരെയും കൊറോണ പ്രതിരോധത്തിൽ സംസ്ഥാന സർക്കാരിൻ്റെ പരാജയത്തിനെതിരെയും ബി.ജെ.പി ഗുരുവായൂർ നിയോജക മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച ധർണ്ണ മഹിളാ മോർച്ച സംസ്ഥാന പ്രസിഡണ്ട് അഡ്വ. നിവേദിത ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡണ്ട് അനിൽ മഞ്ചറമ്പത്ത് അദ്ധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡണ്ട് ജസ്റ്റിൻ ജേക്കബ് മുഖ്യ പ്രഭാഷണം നടത്തി. നിയോജക മണ്ഡലം ജനറൽ സെക്രട്ടറി വാസുദേവൻ മാസ്റ്റർ, വേലായുധ കുമാർ, മനീഷ് കുളങ്ങര, പ്രബീഷ് തിരുവെങ്കിടം, അനിൽ തൂമാട്ട് തുടങ്ങിയവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here