കല്പറ്റ: ശ്രീ രാഹുൽ ഗാന്ധിയുടെ ജന്മദിനത്തോടനുബന്ധിച്ച്ജൂൺ 19 മുതൽ ജൂലൈ 3 വരെ വിവിധ സേവന പ്രവർത്തനങ്ങൾക്കായി കോൺഗ്രസ്സ് സേവാദൾ ദേശീയ കമ്മറ്റിയുടെ നിർദ്ദേശപ്രകാരം ജനസേവ അഭിയാൻ “എന്ന ക്യാമ്പയിന് കോൺഗ്രസ്സ് സേവാദൾ വയനാട് ജില്ലാ കമ്മറ്റി തുടക്കം കുറിച്ചു’ ഇതിൻ്റെ ഭാഗമായി പരിസ്ഥിതി സംരക്ഷിക്കുക എന്ന ഉദ്യേശത്തോട് കൂടി
പര്യാവരൺ സേവാ സമിതി ( പരിസ്ഥിതി സംരക്ഷണം) ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ വൃക്ഷതൈകൾ നടുവാൻ തീരുമാനീച്ചതായി കോൺഗ്രസ്സ് സേവാദൾ ജില്ലാ പ്രസിഡണ്ട് അനിൽ എസ് നായർ അറിയിച്ചു.

ഇതിൻ്റെ ഔപചാരിക ഉദ്ഘാടനം പ്രദേശ് കോൺഗ്രസ്സ് സംസ്ഥാന ഉപാദ്ധ്യക്ഷ ശ്രീമതീ.കെ .സി .റോസക്കുട്ടി ടീച്ചർ നിർവ്വഹീച്ചു: സേവാദൾ ജില്ലാ പ്രസിഡണ്ട് അനിൽ എസ് നായർ അദ്ധ്യക്ഷത വഹിച്ചു. ജന:സെക്രട്ടറി വി.എ.ജയ്സൺ, നിക്സൺ ജോർജ്ജ്, കമ്മ്യൂണിക്കേഷൻ കോ-ഓഡിനേറ്റർ സവീജു വർഗ്ഗീസ്, നിയോജക മണ്ഡലം പ്രസിഡണ്ട് രാജൻ എം.നായർ, സുപ്രിയ അനിൽ ,വിനീ എസ്.നായർ, പ്രജിതരവി തുടങ്ങിയവർ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here