തിരുവനന്തപുരം: സമ്പൂര്‍ണ ലോക്ഡൗണിന് ഇളവുകള്‍ നല്‍കുന്നതിന്റെ ഭാഗമായി നാളെ മുതല്‍ ഞായറാഴ്ചയും ബാറുകളും ബവ്റിജസ് ഔട്‌ലെറ്റുകളും കള്ള് ഷാപ്പുകളും പ്രവര്‍ത്തിച്ചു തുടങ്ങും. ബാറുകളില്‍ മദ്യവില്‍പ്പന മാത്രമായിരിക്കും നടക്കുക. ഞായറാഴ്ചകളില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ആയിരുന്നു. അതിനാല്‍ ഇവ തുറന്ന് പ്രവര്‍ത്തിച്ചിരുന്നില്ല.
സംസ്ഥാനത്ത് 576 ബാറുകളും, 291 ബിയര്‍ വില്‍പ്പന കേന്ദ്രങ്ങളും, 265 ബെവ്‌കോ ഷോപ്പുകളും,36 കണ്‍സ്യൂമര്‍ഫെഡ് ശാലകളുമാണ്‌ മദ്യവിതരണം നടത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here