ഗുരുവായൂര്‍: തുളസി ഇലയില്‍ വേര് വന്നത് കൗതുകമായി. ഗുരുവായൂര്‍ നഗരസഭ ജീവനക്കാരി തിരുവത്ര വെങ്കളത്ത് സുഷമയുടെ വീട്ടിലാണ് അപൂര്‍വ്വ പ്രതിഭാസമുണ്ടായത്. തണ്ടില്ലാത്ത ഇലയുടെ അറ്റത്ത് നിന്നാണ് വേര് പൊടിച്ചത്. കഴിഞ്ഞ ദിവസം കുടുംബ ക്ഷേത്രത്തിലേക്ക് മാല ചാര്‍ത്താനായെടുത്ത രാമതുളസിയുടെ ഇല നിലത്ത് വീണിരുന്നു. അതെടുക്കാതെ മാല ചാര്‍ത്തി ക്ഷേത്രത്തില്‍ സമര്‍പ്പിച്ചു. രണ്ട് ദിവസത്തിന് ശേഷമാണ് നിലത്ത് വീണ ഇലയില്‍ നിന്ന് വേര് പൊടിച്ചത് ശ്രദ്ധയില്‍പ്പെട്ടത്. വിവരമറിഞ്ഞ് നിരവധി പേരാണ് തുളസിയില കാണാനെത്തിയത്. സംഭവം സാമൂഹ്യമാധ്യമങ്ങളിലും വലിയ പ്രചാരമായി.

LEAVE A REPLY

Please enter your comment!
Please enter your name here