ഗുരുവായൂർ: മിഥുനത്തിൽ കാർത്തിക വെള്ളിയാഴ്ച മുൻമുഖ്യമന്ത്രി കെ. കരുണാകരന്റെ ജന്മദിനമായിരുന്നു. പിറന്നാൾ ദിനത്തിൽ ഗുരുവായൂരപ്പന് കരുണാകരന്റെ പേരിൽ നടക്കാറുള്ള ഉദയാസ്തമയപൂജ വഴിപാട് ഇക്കൊല്ലം നടന്നില്ല. ലോക്ഡൗൺ മൂലം ക്ഷേത്രത്തിൽ ഉദയാസ്തമയപൂജ, ചുറ്റുവിളക്ക് തുടങ്ങി മിക്ക വഴിപാടുകളും നിർത്തിയതാണു കാരണം.
ഉദയാസ്തമയപൂജ മുടങ്ങാതെ നടത്താൻ കരുണാകരൻ മുഖ്യമന്ത്രിയായിരിക്കെ ദേവസ്വത്തിൽ എൻഡോവ്മെന്റ് ഏർപ്പെടുത്തിയിരുന്നു. സൂര്യഗ്രഹണം നടക്കുന്ന ഞായറാഴ്ച രാവിലെ ഒമ്പതരയ്ക്ക് ഗുരുവായൂർ ക്ഷേത്രം അടയ്ക്കും. വൈകീട്ട് നാലരയ്ക്ക് തുറക്കും.
