ഗുരുവായൂർ: നല്ല നാളേക്ക് നന്മയുടെ കരുതൽ ശ്രീ TN പ്രതാപൻ എം പി യുടെ ഹരിതം പദ്ധതിയുടെ ഭാഗമായി വിഷമില്ലാത്ത പച്ചക്കറികൾ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ഉദ്ദേശത്തോടെ പ്രിയദർശിനി കലാസാംസ്കാരിക വേദിയുടെ പ്രവർത്തകർ പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചു. ബഹു:എം പി T. N പ്രതാപൻ ആദ്യ വിത്ത് നട്ടു.

പദ്ധതിക്ക് വേണ്ടി തയാറാക്കിയ വിത്തുകൾ പ്രിയദർശിനി പ്രസിഡന്റ്‌ മുർഷിദ് സെക്രട്ടറി സനാദ് യാസിർ റമീസ് റഹീം ആഷിക്ക് എന്നിവർക്ക് എം പി കൈമാറി.ഹരിതം പദ്ധതി കോർഡിനേറ്റര്മാരായ O.K.R.മണികണ്ഠൻ അന്റോതോമസ് മണ്ഡലം പ്രസിഡന്റ്‌ ഷാജി വിമൽ പൂക്കോട് എന്നിവർ സംസാരിച്ചു. പ്രിയദർശിനി കിഡ്സ്‌ പ്രസിഡന്റ്‌ റിഷാൻ തന്റെ കൃഷിയിടത്തിൽ വിളഞ്ഞ വേണ്ട തക്കാളി വഴുതനങ്ങ എന്നിവ നൽകി എം പി യെ സ്വീകരിച്ചു. ക്ലബ് രക്ഷധികാരി നവാസ് പ്രയദർശിനിക്ക് വേണ്ടി എംപി യുടെ ലൈബ്രറിയിലേക്ക് ഒരു ബുക്ക്‌ എന്ന പദ്ധതിക്ക് ബുക്കുകൾ ഉപഹാരമായി നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here