ശ്രീനഗര്‍ : അതിര്‍ത്തിയില്‍ ചൈനയ്ക്കു പുറമെ പാകിസ്ഥാനും ഇന്ത്യയ്‌ക്കെതിരെ പ്രകോപനം സൃഷ്ടിയ്ക്കുന്നു. ജമ്മു കശ്മീരീലെ റാംപുര്‍ സെക്ടറിലെ നിയന്ത്രണ രേഖയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക്കിസ്ഥാന്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ നാല് നാട്ടുകാര്‍ക്ക് പരുക്കേറ്റതായി ഇന്ത്യന്‍ സൈനിക വക്താവ് അറിയിച്ചു. മോര്‍ട്ടാറുകള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ ഉപയോഗിച്ച് ശനിയാഴ്ച രാവിലെയായിരുന്നു പാക്ക് ആക്രമണമെന്ന് വക്താവ് വ്യക്തമാക്കി. പാക്കിസ്ഥാന് ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കിയതായും അദ്ദേഹം പറഞ്ഞു.

ADVERTISEMENT

കഴിഞ്ഞ ദിവസം ദക്ഷിണ കശ്മീരിലെ ഷോപിയാനിലും പുല്‍വാമയിലെ പാംപോറിലും ഏറ്റുമുട്ടലുകളില്‍ 8 ഭീകരരെ കൂടി സുരക്ഷാസേന വധിച്ചിരുന്നു. ഇതോടെ ഈ വര്‍ഷം ജനുവരിക്കുശേഷം ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം 102 ആയി. ഈ വര്‍ഷം കൊല്ലപ്പെട്ടവരില്‍ ഹിസ്ബുല്‍ മുജാഹിദീന്‍, ജയ്‌ഷെ മുഹമ്മദ്, ലഷ്‌കറെ തയിബ എന്നീ ഭീകരസംഘടനകളിലെ മുതിര്‍ന്ന കമാന്‍ഡര്‍മാരും ഉള്‍പ്പെടുന്നു.

COMMENT ON NEWS

Please enter your comment!
Please enter your name here