7 സംസ്ഥാനങ്ങളിൽ രാജ്യസഭ സീറ്റുകളിലേക്ക് ഇന്ന് തെരഞ്ഞെടുപ്പ് നടക്കും. 24 സീറ്റുകളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഗുജറാത്ത്‌, രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവിടങ്ങളിൽ കടുത്ത മത്സരം ഉണ്ടാകാനാണ് സാധ്യത.

ADVERTISEMENT

മെയ്‌ 26ന് നടക്കേണ്ട രാജ്യസഭ തെരഞ്ഞെടുപ്പ് കോവിഡിന്‍റെ പശ്ചാത്തലത്തിൽ നീട്ടി വെക്കുകയായിരുന്നു. ഗുജറാത്തിൽ നാല് സീറ്റിലേക്കും രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവിടങ്ങളിൽ 3 വീതം സീറ്റുകളിലേക്കും ജാർഖണ്ഡിൽ 2 സീറ്റിലേക്കും മിസോറം, മണിപ്പൂർ സംസ്ഥാനങ്ങളിൽ ഓരോ സീറ്റുകളിലേക്കുമാണ് തെരഞ്ഞെടുപ്പ്. ഗുജറാത്തിൽ 3 സീറ്റുകളിൽ വിജയിക്കാൻ ബി.ജെ.പിക്ക് രണ്ട് എം.എൽ.എമാരുടെ കുറവുണ്ട്. കുതിര കച്ചവടം ആരോപിച്ചു കോൺഗ്രസ്‌ എം.എൽ.എ മാരെ രാജസ്ഥാനിലെ റിസോർട്ടിൽ പാർപ്പിച്ചിരിക്കുകയായിരുന്നു. തിരികെ എത്തുന്ന എം.എൽ.എമാരുടെ തീരുമാനം നിർണായകമാകും. മധ്യപ്രദേശിൽ ബി.ജെ.പിയും കോൺഗ്രസും ഈ രണ്ട് വീതം സ്ഥാനാർഥികളെ നിർത്തിയിട്ടുണ്ട്. ബി.ജെ.പിക്ക് വേണ്ടി ജ്യോതിരാദിത്യ സിന്ധ്യയും കോൺഗ്രസിനു വേണ്ടി ദ്വിഗ് വിജയ് സിങ്ങും മത്സരിക്കുന്നു.

രാജസ്ഥാനിൽ മൂന്നിൽ രണ്ട് സീറ്റുകളിൽ വിജയിക്കാൻ കോൺഗ്രസിനു കഴിയും. എന്നാൽ ബി.ജെ.പി എന്ത് തന്ത്രം പ്രയോഗിക്കുമെന്ന് കാത്തിരുന്നു കാണണം. കോൺഗ്രസ്‌ സംഘടനകാര്യ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ മത്സരത്തിനുണ്ട്. ഝാർഖണ്ഡിൽ രണ്ട് സീറ്റുകളിലേക്ക് കോൺഗ്രസ്‌, ജെ.എം.എം, ബി.ജെ.പി എന്നിവർ ഓരോ സ്ഥാനാർഥികളെ നിർത്തിയിട്ടുണ്ട്. മണിപ്പൂരിൽ ഒരു സീറ്റിലേക്ക് നടക്കുന്ന മത്സരത്തിൽ ജയിക്കുമെന്ന പ്രതീക്ഷയിൽ നിന്ന ബി.ജെ.പിയുടെ സാധ്യതകൾ അടച്ചു കൊണ്ട് 9 എം.എൽ.എമാർ കൂറ് മാറിയത് അവിടെ നിർണായകമാകും. നിലവിൽ രാജ്യസഭക്കകത്ത് 90 അംഗങ്ങളുള്ള ബി.ജെ.പി ഒറ്റക്ക് ഭൂരിപക്ഷം ഉണ്ടാക്കാനുള്ള നീക്കത്തിലാണ്.

COMMENT ON NEWS

Please enter your comment!
Please enter your name here