നടൻ ശ്രീനിവാസനെതിരെ വനിതാ കമ്മീഷൻ കേസെടുത്തു. അംഗനവാടി ടീച്ചർമാർക്കെതിരെ നടത്തിയ പരാമർശത്തിലാണ് നടപടി. വനിതാ കമ്മീഷനംഗം ഷാഹിദാ കമാലാണ് ഇക്കാര്യം അറിയിച്ചത്. ശ്രീനിവാസന്റേത് അപക്വവും അപലപനീയവുമായ പരാമർശമാണെന്ന് ഷാഹിദാ കമാൽ പറഞ്ഞു. ശ്രീനിവാസൻ നടത്തിയ പരാമർശം പിൻവലിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.

ADVERTISEMENT

ശ്രീനിവാസന്റെ വിവാദ പ്രസ്താവന -‘ജപ്പാനിൽ പ്ലേ സ്‌കൂൾ, കിന്റർ ഗാർഡൻ തുടങ്ങിയ സ്‌കൂളുകളിൽ സൈക്കോളജിയും സൈക്യാട്രിയും ഒക്കെ ഉള്ള അധ്യാപകർ പഠിപ്പിക്കുന്നുണ്ട്. ഇവിടെ അങ്കണവാടി എന്നു പറഞ്ഞ് ഒരു വിദ്യാഭ്യാസവും ഒരു ജോലിയും ഇല്ലാത്ത ആൾക്കാരെ പിടിച്ചു നിർത്തുകയാണ്.അവരുടെ ഇടയിൽ ആണ് ഈ കുട്ടികൾ വളരുന്നത്. അതുകൊണ്ട് ആ നിലവാരത്തിലേ ആ കുട്ടികൾക്ക് വളരാൻ കഴിയൂ’.

COMMENT ON NEWS

Please enter your comment!
Please enter your name here