വായിച്ചു വളരാം വായിച്ചു വളരാം
അറിവിൻ ഗഗനത്തിൽ പാറിനടക്കാം.
അക്ഷരപക്ഷം കോർത്തെടുക്കാമിനി
അജ്ഞത നീക്കുന്നൊരു ദീപമാകാം.

പുസ്തകത്താളുകൾ ചേർത്തുവെക്കാം നമുക്കാ –
കാശ ഗംഗയിൽ മാരിവിൽ തീർക്കാം.

അക്ഷരക്കൂട്ടുകൾ ചാലിച്ചെടുത്തിടാം
ആരാമമാകെ നിറവിത്തുകൾ പാകാം.
വായന തന്നെ വിളവിന്റെ കാതൽ
എന്നറിവും നമ്മൾ പങ്കുവയ്ക്കാം
സ്നേഹം പകുത്തത്തിൽ നന്മനിറക്കാം
ഒത്തുചേർന്നോർമ്മകൾ ഒാർത്തെടുക്കാം.
— ദിവ്യൻ.

LEAVE A REPLY

Please enter your comment!
Please enter your name here