ഗുരുവായൂർ: വായനാദിനമായ ഇന്ന് ഗുരുവായൂർ നഗരസഭയിലെ 28-ാം വാർഡിലെ കൊല്ലാമ്പി ശക്തീധരൻ എന്ന എഴുത്തുകാരനെ ഇതേ വാർഡിലെ തന്നെ സ്ഥിരതാമസക്കാരനായ റിട്ടയേർഡ് DYSP ശ്രീ കെ ബി സുരേഷിന്റെ ഞാനും നീയും എന്ന പുസ്തകം നൽകിയും പൊന്നാട ചാർത്തിയുമാണ് ആദരിച്ചത്. നഗരസഭയുടെ വിദ്യാഭ്യാസ കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ഷൈലജ ദേവൻ ശക്തിധരനെ പൊന്നാട ചാർത്തി. ശീ ബാലൻ വാർണാട്ട് നീയും ഞാനും എന്ന പുസ്തകം നൽകി ആദരിച്ചു. ശക്തിധരന്റെ വീട്ടിൽ വെച്ചു നടന്ന ലളിതമായ ചടങ്ങിൽ ശ്രീ കെ പി ഉദയൻ , സി എസ് സൂരജ്, കണ്ണൻ അയ്യപ്പത്ത്, രതീഷ് ടി , ജോഷി സി ജെ എന്നിവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here