ഗുരുവായൂർ: രാഹുൽ ഗാന്ധിയുടെ അമ്പതാം ജന്മദിനത്തിൽ കിസാൻ കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ നൂറു് ഭവനങ്ങളിലേയ്ക്ക് ആവശ്യം വേണ്ട വിവിധ ഇനം പച്ചക്കറിതൈകളും’ വിത്തുകളും വസതികളിലെത്തി സമ്മാനിച്ചു.കർഷക കോൺഗ്രസ്സ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ കർഷക കൂട്ടായ്മയിൽ ഓണ സമൃദ്ധിയ്ക്ക് തയ്യാറാക്കുന്നതിനായി രാഹുൽ ഗാന്ധിയുടെ ജന്മദിനത്തിൽ തുടക്കം കുറിക്കുന്നതിന്റെ ഭാഗമായാണ്‌ ഗുരുവായൂരിൽ വിത്തും, ചെടികളും, വിതരണം ചെയ്തത്.

ADVERTISEMENT

തിരുവെങ്കിടം ചങ്കത്ത് തറവാട്ടിൽ നടന്ന വിതരണോൽഘാടനം നഗരസഭ കൗൺസിലർ ശ്രീദേവിബാലൻ മാതൃകാ കർഷക.രമണി ശിവദാസിന് നൽകി നിർവഹിച്ചു. കർഷക കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് വി.എം.വഹാബ് അദ്ധ്യക്ഷതവഹിച്ചു. ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡണ്ടു് ശശി വാറനാട്ട്, കർഷക കോൺഗ്രസ്സ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് സ്റ്റീഫൻ ജോസ്, കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ടു് ബാലൻ വാറനാട്ട്, ചന്ദ്രൻ ചങ്കത്ത്, എം. ശിവദാസമേനോൻ എന്നിവർ സംസാരിച്ചു. തുടർന്നു് മറ്റ് ഭവനങ്ങളിൽ വിതരണവും ചെയ്തു.

COMMENT ON NEWS

Please enter your comment!
Please enter your name here