ഗുരുവായൂർ: മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ ജൂൺ 20 മുതൽ ഭക്തജനങ്ങൾക്ക് ദർശന സൗകര്യം പുനഃക്രമീകരിച്ചു. ക്ഷേത്രം കിഴക്കേ ഗോപുര വാതിലിലൂടെ പ്രവേശിച്ച് തെർമൽ സ്കാനിംഗ് നടത്തി വിലാസം രേഖപ്പെടുത്തി കൈകാലുകൾ കഴുകി ശുദ്ധീകരിച്ചാണ് ക്ഷേത്രം ചുറ്റമ്പലത്തിലേക്ക് പ്രവേശിക്കേണ്ടത്. ദർശനം നടത്തി പ്രദക്ഷിണം ചെയ്തു തെക്കേ നടയിലൂടെ പുറത്തേക്ക് പ്രവേശിക്കണം. നാലമ്പലത്തിനകത്ത് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. വഴിപാടുകൾ രശീതിയാക്കുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. പ്രസാദങ്ങൾ ലഭിക്കുന്നതല്ല. ഭക്തജനങ്ങൾ മാസ്ക് ധരിച്ച് സാമൂഹിക അകലം പാലിച്ച് ദർശനം നടത്തണം. ജൂൺ 20ന് രാവിലെ 5.30 മുതൽ ഉച്ചയ്ക്ക് 12 വരെയും വൈകീട്ട് അഞ്ച് മുതൽ ഏഴ് വരെയും ദർശന സൗകര്യം ഉണ്ടായിരിക്കും. ജൂൺ 21ന് സൂര്യഗ്രഹണം ആയതിനാൽ ക്ഷേത്രം നട രാവിലെ 9.30 ന് അടക്കും. വൈകീട്ട് പതിവുപോലെ ദർശന സൗകര്യം ഉണ്ടായിരിക്കും. ഭക്തജനങ്ങൾ പുതിയ ക്രമീകരണങ്ങളോട് സഹകരിക്കണമെന്ന് ദേവസ്വം ചെയർമാൻ ജി.കെ ഹരിഹരകൃഷ്ണൻ, ബോർഡ് അംഗങ്ങളായ വി.പി ആനന്ദൻ, കെ.കെ ഗോവിന്ദ് ദാസ്, പി സുനിൽകുമാർ, എക്സിക്യൂട്ടീവ് ഓഫീസർ വി.കെ ഓമനക്കുട്ടൻ എന്നിവർ അറിയിച്ചു.

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here