വടക്കേകാട്: 2018_19ലെ ദീനദയാൽ ഉപാധ്യായ സശാക്തീകരണ പുരസ്കാരം മാറഞ്ചേരി ഗ്രാമപ്പഞ്ചായത്തിനു ലഭിച്ചു. ഭാരതത്തിലെ മികച്ച ഗ്രാമപ്പഞ്ചായത്തുകൾക്ക് കേന്ദ്രസർക്കാർ നൽകുന്ന ഈ പുരസ്കാരം തുടർച്ചയായി മൂന്നാം തവണയാണ് മാറഞ്ചേരിയെ തേടിയെത്തുന്നത്. 20 ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങിയതാണ് ഈ അവാർഡ്. ആഴ്ചകൾക്ക് മുമ്പു പ്രഖ്യാപിച്ച ദേശീയ പുരസ്കാരമായ നാനാജി ദേശ്മുഖ് ഗ്രാമസഭാ ഗൗരവ് പുരസ്കാരവും മാറഞ്ചേരിക്കായിരുന്നു. ജന പ്രതിനിധികളും ജീവനക്കാരും ഒന്നുചേർന്ന് ദീർഘവീക്ഷണത്തോടെ നടത്തിയ പ്രവർത്തനങ്ങളാണ് ഈ നേട്ടങ്ങൾക്ക് നിദാനമായത്. കുടുംബശ്രീ, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ഹരിതസേന , കൈമാറ്റം ചെയ്യപ്പെട്ട സ്ഥാപനങ്ങൾ എന്നിവയെ ഒരു ചരടിൽ കോർത്ത മുത്തുകളെ പോലെ കൊണ്ടുപോവാൻ ഗ്രാമപ്പഞ്ചായത്തിനു കഴിഞ്ഞു.പൊതു ജനങ്ങളുടെയും രാഷ്ട്രീയ സാംസ്കരിക യുവജന പ്രവാസികളുടെയും നിർലോഭമായ പിന്തുണയും ഗ്രാമപ്പഞ്ചായത്തിനു തുണയായി. ഈ ഭരണസമിതിയുടെ കാലഘട്ടത്തിൽ ഗ്രാമപ്പഞ്ചായത്തിനു ലഭിച്ച പുരസ്കാര തുക മാത്രം ഒരു കോടി രൂപയോളം വരും. ഒരു പക്ഷെ ഇതൊരു സർവ്വകാല റെക്കോഡായിരിക്കും. ഗ്രാമപ്പഞ്ചായത്തിനു ലഭിച്ച ചില പുരസ്കാരങ്ങളുടെ വിവരങ്ങളാണ് ഇവയെല്ലാം .
അവാർഡ് കളുടെ വിവരം സാമ്പത്തിക വർഷം തിരിച്ച്

  • 2015-16 സ്വരാജ് ട്രോഫി അവാർഡ്
    *2016-17–(1).ദീനദയാൽ ഉപാധ്യായ പഞ്ചായത്ത്‌ സശാക്തീകരൺ പുരസ്കാർ( 2) മോഡൽ ബി.എം.സി *2017-18-(1) ദീൻദയാൽ ഉപാദ്ധ്യായ പഞ്ചായത്ത്‌ സശാക്തീകരൺ പുരസ്കാർ ( 2) സ്വരാജ് ട്രോഫി *2018-19-(1).ദീനദയാൽ ഉപാദ്ധ്യായ പഞ്ചായത്ത്‌ സശാക്തീകരൺ പുരസ്കാർ (2)സ്വരാജ് ട്രോഫി (3)ജൈവവൈവിധ്യ അവാർഡ് (4)ഹരിത കേരളം അവാർഡ് (5)നാനാജി ദേശ്മുഖ് ഗ്രാമസഭ പുരസ്‌കാരം
    (6) മഹാത്മാ പുരസ്‌കാരം
  • ശ്രീമതി സ്മിത ജയരാജാണ് മാറഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് .

LEAVE A REPLY

Please enter your comment!
Please enter your name here