ഗുരുവായൂർ: ഗുരുവായൂർ എൻ.ആർ.ഐ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ 168 മുതിര്‍ന്നവരും 3 കുട്ടികളുമുള്‍പ്പെടെ 171 യാത്രക്കാരുമായി എയർ അറേബ്യയുടെ ഫ്ലൈറ്റ് നമ്പർ G9 427 ചാര്‍ട്ടേഡ് വിമാനം ഷാർജയിൽ നിന്ന് സ്നേഹത്തിന്റെയും സാന്ത്വനത്തിന്റെയും സന്ദേശം ഉയർത്തിപ്പിടിച്ച് ‘ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് ‘ പിറന്ന മണ്ണിലേക്ക് ഇന്ന് പുലർച്ചെ 12.15am ന് നെടുമ്പാശ്ശേരിയിൽ പറന്നിറങ്ങി. . ഇതിൽ നല്ലൊരു ഭാഗം നിർധനരായ യാത്രക്കാർ – കുറച്ചു പേർ ഭാഗികമായി മാത്രം കാശ് കൊടുത്തവർ . വന്ന എല്ലാ യാത്രക്കാർക്കും ടെസ്റ്റിൽ കോവിഡ് നെഗറ്റീവ് ആയിരുന്നു.

ADVERTISEMENT

ജോലി നഷ്ടപ്പെട്ട് ദുരിതമനുഭവിക്കുന്നവരും, പലവിധ ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവരുമായ ഗുരുവായൂരിലും പരിസര പ്രദേശങ്ങളിലുമുള്ള 10 ആളുകളെ തികച്ചും സൗജന്യമായി ഗുരുവായൂർ എൻ.ആർ.ഐ. ടീം ഈ ഫ്ലൈറ്റിൽ നാട്ടിലേക്കെത്തിച്ചു. യാത്രയ്ക്കായി എയർ അറേബ്യയുടെ വിമാനം ഗുരുവായൂർ എൻ.ആർ.ഐ ഫോറത്തിന് വേണ്ടി ചാർട്ടർ ചെയ്തത് ഐ.ടി.എൽ ട്രാവൽസ് ആണ്.

ദുബായ് റീജൻസി ഗ്രൂപ്പ് ചെയർമാൻ ഷംസുദ്ധീൻ ബിൻ മുഹിയുദ്ദീൻ വിമാനം ഫ്ലാഗ് ഓഫ് ചെയ്‌തു.
ITL വേൾഡ് ട്രാവൽ മാനേജ്‌മന്റ് ചെയര്മാന് ഡോ. സിദ്ദീഖ് അഹമ്മദ്, റീജൻസി ഗ്രൂപ്പ് ഡയറക്ടർ ഡോ.അൻവർ അമീൻ, ITL ഗ്രൂപ്പ് CEO റഫീഖ്, ഗുരുവായൂർ എൻ ആർ ഐ മുൻ പ്രസിഡന്റ് സലിം വി ടി, ഷംജി എലൈറ്റ്, നൗഫൽ കരീം, ജബ്ബാർ താജ്, മുഹമ്മദ്‌ഫൈസൽ, പ്രസിഡന്റ് നൗഷാദ് കരകെട്ടി, സെക്രട്ടറി മുഹമ്മദ് റഷീദ്, ട്രഷറർ എഡ്വിൻ എന്നിവർക്കൊപ്പം സംഘടനയുടെ മറ്റു ഭാരവാഹികളും വിമാനത്താവളത്തിൽ യാത്രക്കാർക്ക് യാത്രയയപ്പു നൽകി.

നിയമപരവും സാങ്കേതികവുമായ നിരവധി പ്രശ്നങ്ങളും പ്രതിസന്ധികളും തരണം ചെയ്താണ്, കോവിഡ് നിമിത്തം ദുരിതത്തിലായ ഗുരുവായൂരിലും പരിസര പ്രദേശങ്ങളിലുമുള്ള പ്രവാസി കുടുംബങ്ങളെ നാട്ടിലെത്തിക്കുവാനുള്ള സാഹസിക ദൗത്യത്തിന് യു.എ.ഇ. യിലെ ഗുരുവായൂർ എൻ.ആർ.ഐ. ഫോറം ഭാരവാഹികൾ മുന്നോട്ടിറങ്ങിയത്.

സംഘടനയുടെ സ്ഥാപക – സാരഥിയും, ഷാർജയിലെ പ്രമുഖ ബിസിനസ്സുകാരനും, സിൽവർഹോം റിയൽ എസ്റ്റേറ്റിന്റെ സാരഥിയും ഗുരുവായൂർ സ്വദേശിയുമായ വി.ടി. സലീം പൂന്താത്തിന്റെ നേതൃത്വത്തിലാണ് ഈ ജീവകാരുണ്യ – ജനസേവന പ്രവർത്തനത്തിന്റെ എല്ലാ ഏകോപനവും നടന്നത്.

എൻ.ആർ.ഐ. യു.എ.ഇ. യുടെ മുൻ പ്രസിഡന്റ് നൗഫൽ അബ്ദുൾകരീമാണ് യാത്രയോടനുബന്ധിച്ചുള്ള എല്ലാ രേഖകളും അനുമതിപത്രങ്ങളും തയ്യാറാക്കിയത്. ഷാർജയിലെ മറ്റൊരു പ്രമുഖ ബിസിനസ്സുകാരനും സംഘടനയുടെ മുൻ പ്രസിഡന്റുമായ ഷംജി എലൈറ്റ്, സംഘടനാ ഭാരവാഹികളായ നൗഷാദ് കാരക്കട്ടി (പ്രസിഡന്റ്), മുഹമ്മദ് റഷീദ് (സിക്രട്ടറി), എഡ്വിൻ (ട്രഷറർ), മുൻ പ്രസിഡന്റുമാരായ മുഹമ്മദ് ഫൈസൽ, അബ്ദുൾജബ്ബാർ തുടങ്ങി സംഘടനാ ഭാരവാഹികൾ യാത്രാ സജ്ജീകരണത്തിന്റെ വിജയത്തിനായി മുൻ നിരയിൽ നിന്നു പ്രയത്നിച്ചു.

ഗുരുവായൂർ എൻ.ആർ.ഐ. യുടെ ഈ ജനക്ഷേമ -കാരുണ്യ പ്രവർത്തനത്തിന്, നിർലോഭം സഹായ സഹകരണങ്ങളും, നിയമ-സാങ്കേതിക ഉപദേശ – നിർദ്ദേശങ്ങളും നൽകിയ യു.എ.ഇ. ഭരണകൂടത്തോടും (വിശിഷ്യാ, ഷാർജ ഭരണാധികാരികളോടും, രാജകുടുംബാംഗമായ ഷേക്ക് അബ്ദുള്ള ബിൻ മുഹമ്മദ് അൽഖാസ്മിയോടും, ഷാർജ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഉദ്യോഗസ്ഥനായ ഗുരുവായൂർ സ്വദേശി ശ്രീനിവാസനടക്കമുള്ള അധികൃതരോടും, എയർ അറേബ്യ ഭാരവാഹികളോടും/ഉദ്യോഗസ്ഥന്മാരോടും), ഇന്ത്യൻ ഭരണാധികാരികളോടും (വിശിഷ്യാ ഇന്ത്യൻ എംബസ്സി / ഇന്ത്യൻ കോൺസുലേറ്റ് ഉദ്യോഗസ്ഥന്മാരോടും), ദുബായ് ഭരണാധികാരിയുടെ രാജകൊട്ടാരത്തിലെ ഉയർന്ന ഉദ്യോഗസ്ഥനും, ദുബായ് റീജൻസി ഗ്രൂപ്പ് ചെയർമാനും മലയാളിയുമായ ഷംസുദ്ദീൻ ബിൻ മൊഹിദ്ദീൻ, റീജൻസി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ഡോ. അൻവർ അമീൻ, ഹിറാം ഗ്രൂപ്പ് ചെയർമാൻ ഡോ, സിദ്ദീഖ് അഹമ്മദ്, സിൽവർഹോം ഓഫീസ് സ്റ്റാഫ് അടക്കമുള്ള നിരവധി പ്രമുഖ വ്യക്തികളോടും, സ്ഥാപനങ്ങളോടും/സംഘടനകളോടും ഗുരുവായൂർ എൻ.ആർ.ഐ. ക്കുള്ള നന്ദിയും കടപ്പാടും രേഖപ്പെടുത്തി. കേവലം വാക്കുകളിൽ ഒതുക്കാവുന്നതല്ല … നിങ്ങളേവരുടേയും സുമനസ്സുകളാണ് ഗുരുവായൂർ എൻ.ആർ.ഐ.യുടെ സത്കർമ്മങ്ങൾക്കാധാരം എന്ന് എൻ.ആർ.ഐ ടീം പറഞ്ഞു.

COMMENT ON NEWS

Please enter your comment!
Please enter your name here