ഗുരുവായൂർ: ഗുരുവായൂർ ശ്രീകൃഷ്ണ ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികൾക്ക് പൂർവ്വ വിദ്യാർത്ഥി സംഘടനയായ പ്രജ്യോതി നൽകുന്ന ആദ്യ ടി.വി. വിതരണോദ്ഘാടനം പ്രജ്യോതി രക്ഷാധികാരി ശ്രി. പി. ഐലാസർ മാസ്റ്റർ നിർവഹിച്ചു. യോഗത്തിൽ 10 E 96 ബാച്ച് വിദ്യാർത്ഥികൾ, ശ്രി. പ്രതീഷ് ഓടാട്ട് , രാജേഷ് PR, മദന കുമാർ എന്നിവരുടെ നേതൃത്വത്തിൽ ടി.വി. ഒമ്പതാം ക്ലാസ്  വിദ്യാർത്ഥിക്ക് കൈമാറി.
യോഗത്തിൽ പ്രജ്യോതി പ്രസി. ശ്രി.വേണുഗോപാൽ പാഴൂർ അദ്ധ്യക്ഷത വഹിച്ചു. സിക്രട്ടറി ശ്രീ ഒ ജി   രവിന്ദ്രൻ ആമുഖ പ്രഭാഷണം നടത്തി.സ്കൂൾ, HM  ശ്രിമതി ലത ടീച്ചർ സംസാരിച്ചു. പ്രജ്യോതി ജോ.സിക്രട്ടറി ശ്രീ വത്സൻ കളത്തിൽ നന്ദി പറഞ്ഞു.

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here