കോഴിക്കോട്: കോഴിക്കോട് അറപ്പുഴയിൽ കാണാതായ വിദ്യാർത്ഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. ഒളവണ്ണ സ്വദേശിയായ ചെങ്ങരോത് സച്ചിദാനന്ദന്റെ മകൻശബരിനാഥ്‌ ആണ് മരിച്ചത്. 14 വയസായിരുന്നു. കിണാശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ് ശബരീനാഥ്. അറപ്പുഴ തട്ടാരക്കൽ പുനത്തിൽ മീത്തൽ ഷാജിയുടെ മകൻ ഹരിനന്ദി (13)നായി തെരച്ചിൽ തുടരുകയാണ്. വ്യാഴാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് ഇരുവരേയും കാണാതായത്.

ഷാജിയുടെ സഹോദരിയുടെ മകനാണ് ശബരീനാഥ്. കഴിഞ്ഞ ദിവസമാണ് അറപ്പുഴയിലെ വീട്ടിലെത്തിയത്. അടുത്ത വീട്ടിലേക്ക് പണം നൽകാൻ പറഞ്ഞയച്ച ഇരുവരും തിരിച്ചെത്താത്തതിനെ തുടർന്നാണ് വീട്ടുകാർ തെരച്ചിൽ തുടങ്ങിയത്​. ചാലിയാറിന് സമീപം കുട്ടികളെ കണ്ടിരുന്നെന്ന നാട്ടുകാരൻ്റെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിലാണ്​ ഒരാളുടെ മൃതദേഹം കണ്ടെത്തിയത്​.

LEAVE A REPLY

Please enter your comment!
Please enter your name here