ഗുരുവായൂർ: കെ.എസ്.ഇ.ബിയുടെ വൈദുതി നിരക്കിന്റെ പകൽകൊള്ളയ്ക്ക് എതിരായി എ.പി.എൽ വിഭാഗക്കാർക്ക് 30 ശതമാനവും, ബി.പി.എൽ വിഭാഗക്കാർ പൂർണ്ണമായും സൗജന്യം നൽക്കി. ഇളവിൽ ശരിയായ പ്രയോജനം നൽക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് മഹിളാ കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ വീട്ടമ്മമാ ർ വൈദൂതി ബില്ലുകൾ കത്തിച്ച് പ്രതിക്ഷേധിച്ചു.
മഹിളാ കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് മേഴ്സി ജോയ് അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ടു് ബാലൻ വാറണാട്ട് ഉൽഘാടനം ചെയ്തു നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷൈലജ ദേവൻ, ബ്ലോക്ക് മഹിളാ കോൺഗ്രസ്സ് വൈസ് പ്രസിഡണ്ടുമാരായ മീരാഗോപാലകൃഷ്ണൻ, സൈനബ മുഹമ്മദുണ്ണി, മണ്ഡലം സെക്രട്ടറി ബിന്ദു നാരായണൻ, കൗൺസിലർമാരായ പ്രിയാ രാജേന്ദ്രൻ, ശ്രീദേവി ബാലൻ, സുഷാ ബാബു, വാർഡ് പ്രസിഡണ് പ്രമീള ശിവശങ്കരൻ എന്നിവർ സംസാരിച്ചു.