ഗുരുവായൂർ: തൃശ്ശൂർ പാർലമെന്റ് മണ്ഡലത്തെ സ്വയം പര്യാപ്‌ത കാർഷിക മേഖലയാക്കുന്നതിനായി ടി എൻ പ്രതാപൻ എം.പി നടപ്പിലാക്കുന്ന ‘എംപീസ് ഹരിതം’ പദ്ധതിയുടെ ഒരുമനയൂർ പഞ്ചായത്ത് തല ഉത്ഘാടനം ബഹുമാന്യനായ MP ടി.എൻ. പ്രതാപൻ നിർവ്വഹിച്ചു. ഒരുമനയൂർ മൂന്നാങ്കല്ല് ഡെയർ ഡുടേസ് കൂട്ടായ്മ അംഗങ്ങൾ നേതൃത്വം നല്കുന്ന ഒരേക്കർ കൃഷിയിടത്തിലാണ് MP ആദ്യ വിത്തിടൽ കർമ്മം നടത്തിയത്. ഒരുമനയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് P.P. മൊയ്നുദ്ധീൻ അദ്ധ്യക്ഷത വഹിച്ച പരിപാടിക്ക്,
എംപീസ് ഹരിതം ഒരുമനയൂർ പഞ്ചായത്ത് കോർഡിനേറ്റർ P.K. മുഹമ്മദ് ഇഖ്ബാൽ സ്വാഗതമാശംസിക്കുകയും വാർഡ് മെംബർ ഹംസ കുട്ടി നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.

എംപീസ് ഹരിതം ഗുരുവായൂർ നിയോജക മണ്ഡലം കോർഡിനേറ്റർ ഒ.കെ.ആർ.മണികണ്ഠൻ ഡെയർഡുടേ പ്രതിനിധികൾക്ക് കൃഷിക്ക് വേണ്ട വിത്തുകൾ കൈമാറി. ഒരുമനയൂർ മണ്ഡലം കോൺഗ്രസ്സ് പ്രസിഡൻ്റ് കെ.ജെ. ചാക്കോ, ഒരുമനയൂർ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് എ. സെലീം., യൂത്ത് കോൺഗ്രസ്സ് ഒരുമനയൂർ മണ്ഡലം പ്രസിഡൻ്റ് ഹിഷാം കപ്പൽ, KSU ഒരുമനയൂർ മണ്ഡലം പ്രസിഡൻ്റ് അശ്വിൻ ചാക്കൊ, പ്രവാസി കോൺഗ്രസ്സ് ഒരുമനയൂർ മണ്ഡലം പ്രസിഡൻ്റ് ഷംസുദ്ധീൻ വലിയകത്ത്, പി.എം. താഹിർ, സുബൈർ ദുൽഹൻ, കുരിയാക്കോസ്, ഹംസ കാട്ടത്തറ, അൻവർ അറക്കൽ, ഫൈസൽ പന, V.P. അലി, C. ബദറുദ്ധീൻ, അബ്ദുൽ ലത്തീഫ് പെരുമ്പാടി, R.S. നെജീബ്, N.M. സാദിഖ്, ഡെയർ ഡുടേ പ്രതിനിധികളായ അൻസീർ, റിജാസ്, യഹിയ, ഫിറോസ് തുടങ്ങിയവർ നേതൃത്വം നല്കി. ജൂൺ 18 – വായനാ ദിനം പ്രമാണിച്ച് ഡയർ ഡുടേ പ്രവർത്തകർ MP ക്ക് പുസ്തകവും കൈമാറി.

LEAVE A REPLY

Please enter your comment!
Please enter your name here