ഗുരുവായൂർ: കോവിഡ് വ്യാപനത്തിന്റെ മറവിൽ വൈദ്യുതി ബിൽ തത്വദീക്ഷയില്ലാതെ ക്രമാതീതമായി ഉയർത്തിയതിൽ പ്രതിക്ഷേധിച്ച് യൂഡിഎഫിന്റെ നേതൃത്വത്തിൽ ഒരുക്കിയ – ലൈറ്റ്സ് – ഓഫ്. കേരളയിൽ ഗുരുവായൂരിലെ പ്രവർത്തകരും, പ്രതിക്ഷേധമുള്ള കക്ഷിരാഷ്ട്രീയമില്ലാത്തവരും കൂടി ആവേശപൂർവ്വം അണിച്ചേർന്നു.. ജൂൺ 17ാം തിയ്യതി രാത്രി 9 മണി മുതൽ 3 മിനിറ്റ് വൈദുതവിളക്കുകളെല്ലാം ഒരേ സമയം ഓഫ് ചെയ്താണു് പ്രവർത്തകർ പ്രതിക്ഷേധിച്ചത്. ഗുരുവായൂർ മണ്ഡലം യൂ.ഡി.എഫ് ചെയർമാൻ ബാലൻ വാറനാട്ടിന്റെ നേതൃത്തിൽ ബ്ലോക്ക് – മണ്ഡലം – ബൂത്ത് – വാർഡ്തല നേതാക്കൾ അതാതത്. സ്ഥലങ്ങളിൽ ലൈറ്റ്സ് ഓഫ് കേരള.പ്രതിക്ഷേധത്തിന് നേതൃത്വം നൽക്കി. കെ.എസ്- ഇ.ബിയുടെ ഈ ഇരുട്ടടി തുടരുന്നതിനെതിരെ ജുൺ – 19 ന് വീട്ടമ്മമാർ ഭവനങ്ങൾക്കു് മുന്നിൽ വൈക്കീട്ട് 5 മണിക്ക് വൈദുതി ബില്ലുകൾ കത്തിച്ച് പ്രതിക്ഷേധിയ്ക്കുന്നുണ്ടു്.

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here