ആലപ്പുഴ : ആലപ്പുഴ നഗരത്തിൽ വൃദ്ധയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം. കോൺവെന്‍റ് സ്ക്വയറിൽ താമസിക്കുന്ന റിട്ടയേർഡ് അധ്യാപിക ലില്ലി കോശിയെ ഭീഷണിപ്പെടുത്തിയാണ് 30 ലക്ഷം രൂപ ആവശ്യപ്പെട്ടത്‌.

വൈകിട്ട് 3.30 ഓടെയാണ് സംഭവം. 86കാരി ലില്ലി കോശിയും ജോലിക്കാരിയും മാത്രമാണ് വീട്ടിൽ ഉള്ളത്. മുഖം മൂടി ധരിച്ച് ബൈക്കിൽ എത്തിയ അജ്ഞാതൻ വീടിന്റെ കോളിങ് ബെല്ലടിച്ചു. കൊറിയർ നൽകാൻ വന്നത് ആണെന്ന് പറഞ്ഞ് വാതിൽ തുറക്കാനും ആവശ്യപ്പെട്ടു. 30 ലക്ഷം തരാന്‍ ആവശ്യപ്പെട്ടു. ഇല്ലെന്ന് പറഞ്ഞപ്പോള്‍ എന്തെങ്കിലും തരാന്‍ പറഞ്ഞു. പൊലീസിനെ വിളിക്കുമെന്ന് പറഞ്ഞപ്പോള്‍ തോക്കുചൂണ്ടിയിട്ട് വെടിവെച്ച് കൊല്ലുമെന്ന് പറഞ്ഞു.

പണമോ സ്വർണമോ ഇല്ലെന്ന് ആവർത്തിച്ചു പറഞ്ഞപ്പോൾ അടുത്ത ദിവസം വീണ്ടും വരും എന്ന് പറഞ്ഞാണ് അജ്ഞാതൻ മടങ്ങിയത്‌. ബൈക്കിന്‍റെ നമ്പർ കണ്ടെത്തി ആളെ പിടികൂടാൻ ആണ് പോലീസ് ശ്രമം. ലില്ലി കോശിയുടെ മക്കളും മരുമക്കളും ഏറെ നാളായി വിദേശത്ത് ആണ്.

LEAVE A REPLY

Please enter your comment!
Please enter your name here