കോഴിക്കോട്: നാട്ടിലെത്തുന്ന പ്രവാസികൾക്ക് കേരളത്തിലെ വിമാനത്താവളങ്ങളിൽ റാപ്പിഡ് ടെസ്റ്റ് ചെയ്യാനുള്ള സൗകര്യമൊരുക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. കൊവിഡ് രോഗികൾക്ക് പ്രത്യേക വിമാനമെന്ന് പറഞ്ഞ് മുഖ്യമന്ത്രി ജനങ്ങളെ തെറ്റിധരിപ്പിക്കുകയാണെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.

കേരളത്തിൽ യാതൊരു നിയന്ത്രണവും ഏകോപനവും ഇല്ല. കാര്യങ്ങൾ കൈവിട്ടു പോയതോടെയാണ് എല്ലാ പ്രവാസികളെയും തിരിച്ചു കൊണ്ടുവരുമെന്ന നിലപാട് സംസ്ഥാനം തിരുത്തിയതെന്നും കെ.സുരേന്ദ്രൻ ആരോപിച്ചു. മടങ്ങി വരാൻ ആഗ്രഹിക്കുന്ന പ്രവാസികളെ വിലക്കുന്നുവെന്നാരോപിച്ച് കോഴിക്കോട് കളക്ടറേറ്റിന് മുൻപിൽ ബിജെപി നടത്തിയ സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

LEAVE A REPLY

Please enter your comment!
Please enter your name here