ഗുരുവായൂർ: ഗുരുവായൂർ എൻആർഐ ഫോറത്തിൻ്റെ ചാർട്ടേർഡ് വിമാനം ഇന്ന് വൈകീട്ട് ഇന്ത്യൻ സമയം 7മണിക്ക് 168 യാത്രക്കാരുമായി ഷാർജയിൽ നിന്നും കൊച്ചിയിലേക്ക് പുറപ്പെടുമെന്ന് ഗുരുവായൂർ എൻആർഐ അസ്സോസിയേഷൻ ഗുരുവായൂരിൻ്റെ പ്രസിഡൻ്റ് ഷാഫിർഅലി മുഹമ്മദ് അറിയിച്ചു, കൊവിഡ് 19ൻ്റെ കഷ്ടത മൂലം നാട്ടിലേക്ക് യാത്ര ചെയ്യാൻ ബുദ്ധിമുട്ടുന്ന ഗുരുവായൂർ നിവാസികളെ നാട്ടിലെത്തിക്കാൻ വേണ്ട ശ്രമത്തിലാണ് യുഎയിലെ ഗുരുവായൂർ നിവാസികളുടെ സംഘടനയായ ഗുരുവായൂർ എൻആർഐ ഈ ദൗത്യം ഏറ്റെടുത്തത്. കഴിഞ്ഞ 15 വർഷമായി ജീവകാരുണ്യ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്ന സംഘടനയുടെ ഈ നേട്ടത്തിന് യുഎഇയിലെ വി.ടി സലിം, ഷംജി എലൈറ്റ്, നൗഷാദ് കരകെട്ടി, നൗഫൽ കരീം, മുഹമ്മദ് ഫൈസൽ തുടങ്ങിയവർ നേതൃത്ത്വം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here