ഗുരുവായൂർ: നിർമാണ തൊഴിലാളിയായ യുവാവ് കുഴഞ്ഞു വീണ് മരിച്ചു.പുന്നയൂര്‍ക്കുളം കടിക്കാട് മാമ്പുള്ളി ബാലൻറെ മകൻ വിബീഷാണ് (38) മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെ ബ്രഹ്മകുളത്തുള്ള വീട്ടിൽ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോൾ അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. മറ്റു വാഹനം ഒന്ന് ലഭിക്കാത്തതിനെ തുടര്‍ന്ന്‍ കൂടെ ജോലി ചെയ്യുന്ന ആളുടെ ബൈക്കിന്‍റെ പിറകില്‍ ഇരുത്തി ദേവസ്വം മെഡിക്കൽ സെൻററിലേക്ക് കൊണ്ടുപോകുന്ന വഴി ബൈക്കില്‍ നിന്ന് കുഴഞ്ഞ് വീണു .കണ്ടു നിന്ന ആളുകള്‍ കാഴ്ചക്കാര്‍ ആയി നിന്നുവത്രെ. അതിനിടെ അതു വഴി വന്ന ഓട്ടോയില്‍ ദേവസ്വം ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഗുരുവായൂര്‍ പോലിസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റ്‌ മാര്‍ട്ടത്തിനയച്ചു . ഭാര്യ: ഇന്ദു. മക്കൾ: ആദിദേവ്, യാദവ്.

LEAVE A REPLY

Please enter your comment!
Please enter your name here