ഗുരുവായൂർ: കോവിഡ് മഹാമാരി കൊണ്ട് ജനങ്ങൾ കഷ്ടത അനുഭവിക്കുന്ന ഈ കാലത്ത് ഇതാ വരുന്നു ഒരു സൂര്യഗ്രഹണം.. 2020 ജൂൺ 21 ന് , 1195 മിഥുനം 7 ന് ഞായറാഴ്ച . അന്ന് പകൽ 10: 04 മുതൽ ഗ്രഹണം ആരംഭിച്ച് 1:22 ന് ഗ്രഹണ മോചനം സംഭവിക്കുന്നു.മകീര്യം തിരുവാതിര നക്ഷത്രങ്ങളിലായാണ് രാഹുഗ്രസ്ത ത്താൽ ഗ്രഹണം സംഭവിക്കുന്നത്.

2019 ഡിസമ്പർ 26 ന് ,1195 ധനു 10 നാണ് കഴിഞ്ഞ സൂര്യഗ്രഹണം കേതു ഗ്രസ്തത്താൽ ഉണ്ടായത്. പ്രസ്തുത ഗ്രഹണം മൂലംനക്ഷത്രത്തിലാകയാലും, ഗ്രഹണ ലക്ഷണങ്ങളും മറ്റും വളരെ ദോഷകരമായതിനാലും ,മാത്രമല്ല അതോടു കൂടി കാളസർപ്പയോഗം, വസുന്ധരായോഗം മുതലായ ഏറ്റവും ദോഷ യോഗങ്ങളുണ്ടായതും
അതിനു ശേഷം ലോകത്ത് മഹാമാരിയും ,ധാരാളം മരണങ്ങളും, ദുർഭിക്ഷങ്ങളും ,മരണഭീതിയും സംഭവിക്കുവാനിടയായി .പ്രസ്തുത ഭീതിയും മഹാമാരിയും നിലനിൽക്കുന്ന അവസരത്തിലാണ് വീണ്ടും ഒരു സൂര്യഗ്രഹണം സംഭവിക്കുന്നത്. ആഗസ്ത് മാസം 1 നാണ് മിഥുനം രാശിയിൽ നിന്ന് ബുധൻ കർക്കടകത്തിലേക്ക് പകരുന്നത് പ്രസ്തുത കാലം വരെ ഇന്നുള്ള മഹാമാരി ലോകത്തെ വേട്ടയാടും. ബുധന്റെ പകർച്ചയോടു കൂടി കാളസർപ്പയോഗം അവസാനിക്കും .അപ്പോൾ ഈ മഹാമാരിക്കെതിരെ ഫല പ്രദമായ ചികിത്സകൾ ലഭിക്കുമെന്നതിന് പ്രതീക്ഷയുണ്ട്.

2020 ജൂൺ 21 ന് ഉണ്ടാകുന്ന സൂര്യ ഗ്രഹണം മിഥുനം രാശിയിലാകയാൽ പ്രശസ്തരായ സ്ത്രീജനങ്ങൾക്കും, ഭരണാധികാരികൾക്കും ,കായിക രംഗത്തും കലാരംഗത്തും പ്രശസ്തരായവർക്കും ആപത്തു കളും, ജീവഹാനികളും കൂടുതലായി സംഭവിക്കും.
ഉത്തരാഖണ്ഡ് ,പഞ്ചാബ്, ജയ്പൂർ, ശ്രീലങ്ക ,കേരളം മുതലായ ദേശങ്ങളിൽ പ്രകൃതിക്ഷോഭം, ധാരാളം ജീവഹാനി ,അഗ്നിഭയം, സ്ഫോടനങ്ങൾ മുതലായവയുണ്ടാകുമെന്നതിനാൽ ജാഗത ചെല്ലത്തേണ്ടതുണ്ട്.

ഗ്രഹണത്തിന് വടക്ക് കിഴക്ക് ഭാഗത്ത് മോചനമുണ്ടാകുന്നതിനാൽ അതിനെ “വാമഹനുഭേദം” എന്ന് പറയും .മുഖരോഗം ,ആയുധഭയം ഭരണാധികാരികളുടെ മക്കൾക്ക് ഭയവും ,അപവാദങ്ങളും ആപത്തുകളും (നൃപകുമാര ഭയദായി…) സംഭവിക്കുന്നതായിരിക്കും.
വരുന്ന സൂര്യ ഗ്രഹണം കാർത്തിക, രോഹിണി, മകീര്യം, തിരുവാതിര, പുണർതം ,പൂയ്യം ,ആയില്യം, ഉത്രം കന്നിക്കൂറ് ,അത്തം ,ചിത്ര ,ചോതി വിശാഖം തുലാക്കൂറ് , മൂലം ,പൂരാടം, ഉത്രാടം ,തിരുവോണം ,അവിട്ടം, ചതയം ,പൂരുട്ടാതി കുംഭക്കൂറ് . എന്നീ നക്ഷത്രക്കാർക്ക് ശുഭകരമല്ല.
ഈ നക്ഷത്രക്കാർ ഗ്രഹണ സമയത്തിന് മുമ്പ് കുളിച്ച് ഭസ്മം ധരിച്ച് നമ:ശിവായ മന്ത്രം ഗ്രഹണം കഴിയുന്നത്‌വരെ ജപിക്കുകയും,
ദോഷ ശാന്തിക്കായി ഈ വർഷം മൃത്യുജയഹവനം ,ഈശ്വര പ്രാർത്ഥന, അന്നദാനം,
വ്രതാനുഷ്ടാനങ്ങൾ
പുണ്യസ്നാനം മുതലായവ നടത്തേണ്ടതുണ്ട്.

കടപ്പാട്

LEAVE A REPLY

Please enter your comment!
Please enter your name here