സർക്കാർ പ്രവാസികളെ വഞ്ചിക്കുകയാണെന്നും അവരുടെ യാത്ര മുടക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 277 മലയാളികൾ ഇതുവരെ വിദേശത്ത് മരിച്ചു. മനുഷ്യത്വമില്ലാത്ത സർക്കാരാണ് കേരളം ഭരിക്കുന്നത്. പേര് രജിസ്റ്റർ ചെയ്തതല്ലാതെ നോർക്ക ഒന്നും ചെയ്തില്ല. ലോക കേരള സഭ ഒന്നും ചെയ്തില്ല. സഹായിക്കുന്നത് സന്നദ്ധ സംഘടനകൾ മാത്രമാണെന്നും ചെന്നിത്തല പറഞ്ഞു. പ്രവാസികള്‍ക്ക് കോവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്നത് വിവേചനപരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകള്‍ പ്രവാസികളെ കയ്യൊഴിഞ്ഞു. മലയാളി സംഘടനകളാണ് പ്രവാസികള്‍ക്കായി നിലകൊള്ളുന്നത്. പിറന്ന നാട്ടില്‍ വരികയെന്നത് പ്രവാസികളുടെ അവകാശമാണ്. എല്ലാവരും വരട്ടെ എന്ന നിലപാട് സര്‍ക്കാര്‍ മാറ്റിയെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here