രാജ്യത്തെ നടുക്കി ഓടുന്ന ബസിൽ വീണ്ടും കൂട്ടബലാത്സംഗം. ഉത്തർപ്രദേശിലാണ് സംഭവം. പ്രതാപ്ഘട്ടിൽ നിന്ന് ഗൗതംബുദ്ധയിലേക്ക് പോയ ബസിലാണ് ബലാത്സംഗം നടന്നത്. 25കാരിയായ യുവതിയെ ബസിലെ മൂന്ന് ഡ്രൈവർമാർ ചേർന്ന് പീഡിപ്പിക്കുകയായിരുന്നു.

ADVERTISEMENT

ഇന്നലെ രാത്രിയിലാണ് സംഭവം നടന്നത്. ബസിൽ പന്ത്രണ്ടോളം യാത്രക്കാർ ഉണ്ടായിരുന്നു. അർദ്ധരാത്രി മറ്റ് യാത്രക്കാർ ഉറങ്ങുന്നതിനിടെയാണ് പീഡനം നടന്നത്. നോയിഡയിലെത്തിയപ്പോഴാണ് യുവതി സംഭവത്തെ കുറിച്ച് പുറത്തുപറയുന്നത്. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ബസിലെ ഡ്രൈവർമാരിൽ ഒരാളെ അറസ്റ്റ് ചെയ്തു. രണ്ട് പേർക്ക് വേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചു.

COMMENT ON NEWS

Please enter your comment!
Please enter your name here