ഗുരുവായൂർ: ഇന്റർനെറ്റ് തകരാറിനെ തുടർന്ന് സംസ്ഥാനത്ത് റേഷൻ വിതരണം തടസപ്പെട്ടു. ഇ പോസ് മെഷീൻ പ്രവർത്തിക്കാത്തതിനാൽ ഉപഭോക്താക്കൾക്ക് റേഷൻ സാധനങ്ങൾ നൽകാനാകുന്നില്ല. ഇ പോസ് മെഷീനിൽ വിരലടയാളം പതിപ്പിച്ചാണ് സാധനങ്ങൾ നൽകുന്നത്. മെഷീൻ പ്രവർത്തനരഹിതമായതോടെ സാധനങ്ങൾ നൽകുന്നത് വ്യാപാരികൾ നിർത്തിവച്ചു. പ്രശ്നം പരിഹരിച്ചില്ലെങ്കിൽ നാളെ മുതൽ റേഷൻ കടകൾ അടച്ചിടാനാണ് വ്യാപാരികളുടെ തീരുമാനം. എന്നാൽ സാങ്കേതി പ്രശ്നമാണെന്നും ഇത് ഉടൻ തന്നെ പരിഹരിക്കുമെന്നും ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here